ഒരുങ്ങുന്നു പൂപ്പാടങ്ങൾ
text_fieldsപൊന്നാനി: ഓണപ്പൂക്കളമൊരുക്കാൻ അന്യ സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കൾക്കായി കാത്തിരിക്കേണ്ട. ഇനി സ്വന്തം നാട്ടിലെ പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാം. പൂവിപണിയിലെ തീവിലക്ക് പരിഹാരമെന്നോണം ബദൽ മാർഗമൊരുക്കുകയാണ് പൊന്നാനി നഗരസഭ. നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ അധ്വാനത്താൽ വാർഡ് തലങ്ങളിൽ പൂപ്പാടങ്ങൾ ഒരുങ്ങുന്നു.
2024-‘25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂകൃഷി വ്യാപനം സാധ്യമാക്കുന്നത്. നഗരസഭ പരിധിയിലെ വീടുകളിലേക്കാവശ്യമായ പൂക്കളെല്ലാം തദ്ദേശീയമായ ഉൽപ്പാദിക്കുകയാണ് ലക്ഷ്യം. ചെണ്ടുമല്ലി, ജമന്തി എന്നിവയാണ് ആദ്യഘട്ടത്തിൽ നഗരസഭ പൂപ്പാടത്തിൽ നട്ടുവളർത്തുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഈശ്വരമംഗലം ശ്മശാനത്തിന് സമീപം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ചെണ്ടുമല്ലി തൈകൾ നട്ട് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ കെ.വി. ബാബു, വി.പി. പ്രഭീഷ്, ഷാലി പ്രദീപ്, കെ. നസീമ, രാധാകൃഷ്ണൻ, തൊഴിലുറപ്പ് എ.ഇ നിഖിൽ, കെ. ദിവാകരൻ, സി.ഡി.എസ് പ്രസിഡന്റ് ധന്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.