പൊന്നാനിയിൽ കടകളിൽ മോഷണം പതിവാകുന്നു
text_fieldsപൊന്നാനി: പൊന്നാനി കൊല്ലൻപടിയിൽ എട്ട് കടകളിലെ മോഷണത്തിന് പിറകെ പൊന്നാനി നിളയോര പാതയിൽ മറൈൻ മ്യൂസിയത്തിന് സമീപം പെട്ടിക്കടയിലും മോഷണം.
തവനൂർ അതളൂർ സ്വദേശി വളപ്പിലകത്ത് ഹംസത്തിന്റെ പെട്ടിക്കടയിൽനിന്നാണ് സാധനങ്ങൾ ഉൾപ്പെടെ മോഷണം പോയത്. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ചനിലയിൽ കണ്ടത്.
കടയിലുണ്ടായിരുന്ന 25,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് ഹംസത്ത് പൊലീസിൽ പരാതി നൽകി. ഹൃദ് രോഗിയും കാഴ്ചപരിമിതനുമായ ഹംസത്തിന് സുമനസ്സുകളുടെ സഹായത്തോടെയാണ് കട വെച്ചുനൽകിയത്. തിങ്കളാഴ്ച രാത്രിയിൽ പൊന്നാനി കൊല്ലൻപടിയിലെ എട്ട് കടകളിലും സമീപത്തെ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും മോഷണം. രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.