സ്വപ്നങ്ങൾ കടൽ കവർന്നു; ഓൺലൈൻ പഠനം മുടങ്ങി ദുരിതാശ്വാസ ക്യാമ്പിലെ വിദ്യാർഥികൾ
text_fieldsപൊന്നാനി: സ്കൂൾ തുറന്ന് കുട്ടികളെല്ലാം ഓൺലൈൻ പഠനത്തിലേർപ്പെടുമ്പോൾ മുഹമ്മദ് റിസ്വാനും മുഹമ്മദ് സഫ്വാനും ഫർഹാന ഷെറിനും ഫാത്തിമത്ത് ഫർസീനക്കും ഓൺലൈൻ ക്ലാസ് സ്വപ്നം മാത്രമാണ്.
പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നാല് കുട്ടികളാണ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ ദുരിതത്തിലായത്. ആർത്തലച്ചെത്തിയ തിരമാലകളിൽ വീടിനൊപ്പം ടെലിവിഷനും മൊബൈൽ ഫോണും മറ്റ് സാധനങ്ങളും നഷ്ടമായതോടെയാണ് പഠനം മുടങ്ങിയത്. കടലാക്രമണത്തിൽവീട് നഷ്ടമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കൂരാറ്റെൻറ റാഷിദയുടെയും സാദത്തിെൻറയും മക്കളാണ് മുഹമ്മദ് റിസ്വാനും മുഹമ്മദ് സഫ്വാനും.
കല്ലിങ്ങൽ ഹസീനയുടെ മക്കളാണ് ഫർഹാന ഷെറിനും ഫാത്തിമത്ത് ഫർസീനയും. പള്ളപ്രം സ്കൂളിലെ രണ്ടാം ക്ലാസുകാരനാണ് റിസ്വാൻ. സഫ്വാൻ ഇത്തവണ ഇതേ സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടി. പൊന്നാനി ടി.ഐ.യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരി ഫാത്തിമത്ത് ഫർസീനയും അഞ്ചാം ക്ലാസുകാരി ഫർഹാന ഷെറിനും സൗജന്യമായി കിട്ടിയ പുസ്തകങ്ങൾ സ്വയം പഠിക്കുകയാണ്. അന്തിയുറങ്ങുന്നത് സ്കൂളിലാണെങ്കിലും മൊബൈൽ ഫോണില്ലാത്തതിനാൽ ഓൺലൈൻ പഠനം തുടങ്ങാനാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.