തൈക്വാൻഡൊ ചാമ്പ്യൻഷിപ്: ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
text_fieldsപൊന്നാനി: മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ല അമച്വർ തൈക്വാൻഡൊ ചാമ്പ്യൻഷിപ്പിൽ ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചിറകിലേറി എക്സലന്റ് തൈക്വാൻഡൊ ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി.
സബ് ജൂനിയർ ആൺ, പെൺ വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം, കാഡറ്റ് ആൺ, പെൺ വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം, ജൂനിയർ ആൺ, പെൺ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം, സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം എന്നിവ നേടിയാണ് തുടർച്ചയായ ആറാം തവണയും ഓവറോൾ ചാമ്പ്യന്മാരായത്. സ്കൂൾ തലത്തിൽ തുടർച്ചയായ ആറാം തവണയും ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
സബ് ജൂനിയർ ആൺ, പെൺ വിഭാഗത്തിൽ 10 വിദ്യാർഥികളും കാഡറ്റ് ആൺ, പെൺ വിഭാഗത്തിൽ 18 വിദ്യാർഥികളും ജൂനിയർ ആൺ, പെൺ വിഭാഗത്തിൽ നാല് വിദ്യാർഥികളും അടക്കം 32 വിദ്യാർഥികൾ സംസ്ഥാന തൈക്വാൻഡൊ ചാമ്പ്യൻഷിപ്പിൽ ഐ.എസ്.എസിനായി മത്സരിക്കും. മെഡൽ നേടിയ വിദ്യാർഥികളെയും പരിശീലകൻ മാസ്റ്റർ പി.പി. ഫൈസലിനെയും സ്കൂൾ മാനേജ്മെന്റും സ്റ്റാഫും ചേർന്ന് അനുമോദിച്ചു.
പ്രസിഡന്റ് പി.വി. അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ്, അക്കാദമിക് കോഓഡിനേറ്റർ പി.വി. അബ്ദുൽ ഖാദർ, ഹെഡ്മിസ്ട്രസ് പി. ഗീത, സ്റ്റാഫ് സെക്രട്ടറി കെ.വി. ഫൈസൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.