ടെട്രപോഡ് കടൽഭിത്തി: ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു
text_fieldsപൊന്നാനി: സംസ്ഥാനത്തെ 10 ഹോട്ട് സ്പോട്ടുകളിലൊന്നായ പൊന്നാനിയിലെ കടൽക്ഷോഭത്തിന് ശാശ്വത പരിഹാരമെന്നനിലയിൽ ടെട്രപോഡ് കടൽഭിത്തി സംവിധാനം ഒരുങ്ങും. ഇതിന് സാധ്യതപഠനം നടത്താൻ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു. പാലപ്പെട്ടി മുതൽ പൊന്നാനി അഴിമുഖം വരെയാണ് സംഘം സന്ദർശിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയാറാക്കി പ്രാഥമിക സാധ്യത പഠന റിപ്പോർട്ട് മൂന്നാഴ്ചക്കകം സർക്കാറിന് കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിക്കുക. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.സി.ആർ ആണ് സാധ്യതപഠനം നടത്തുന്നത്.
ഉദ്യോഗസ്ഥസംഘം പി. നന്ദകുമാർ എം.എൽ.എയുമായി ചർച്ച നടത്തി. കടലോര പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് സർക്കാർ പദ്ധതി തയാറാക്കുന്നത്. എൻ.സി.സി.ആർ ശാസ്ത്രജ്ഞരായ സത്യ കിരൺരാജ് അല്ലൂരി, എസ്. സുബ്ബരാജ്, ബി. നമിത, േപ്രാജക്ട് അസോസിയേറ്റ് ബി. ശിൽപ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.