കടയുടമയെ മർദിച്ച കേസ്: പൊലീസ് തെളിവെടുത്തു
text_fieldsപൊന്നാനി: അങ്ങാടിയിൽ കടയുടമയെ മർദിച്ച് പണം കവർന്ന കേസിലെ പ്രതിയുമായി പൊന്നാനി പൊലീസ് തെളിവെടുപ്പ് നടത്തി. ജൂൺ 27ന് പൊന്നാനി അങ്ങാടിയിലെ ബെഡ് എംപോറിയം കടയുടമ നാസറിനെ മർദിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി അഴീക്കൽ സ്വദേശി പൊക്കിന്റകത്ത് മുഖ്താറിനെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. 27ന് മദ്യപിച്ചെത്തിയ മുഖ്താർ നാസറിനോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ തയാറാവാത്തതിനെത്തുടർന്ന് പ്രതി കടയുടമയെ മർദിച്ച് നാസറിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയുമായി കടന്ന് കളയുകയും ചെയ്തു. അക്രമത്തിൽ തുടയെല്ല് പൊട്ടിയ നാസറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇയാൾ കോടതിയിൽ ഹാജരാവുകയും റിമാന്റിലാവുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.