ബോട്ടുടമയുടെ മരണം ഉദ്യോഗസ്ഥ പീഡനം മൂലമെന്ന്
text_fieldsപൊന്നാനി: കഴിഞ്ഞ ദിവസം മരിച്ച ഉസ്മാൻ ബോട്ടുടമ പൊന്നാനി അഴിക്കൽ സ്വദേശി കുറിയമൊയ്തീൻ കാക്കാനകത്ത് സിദ്ദീഖിന്റെ മരണം ഉദ്യോഗസ്ഥ പീഡനം മൂലമാണെന്ന് ആരോപിച്ച് ബോട്ടുടമകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകി. കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ ബോട്ട് കരവലി നടത്തുന്നുവെന്നാരോപിച്ച് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ സിദ്ദിഖിന് കടുത്ത മാനസിക വിഷമമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിലെ പട്രോളിങ് ബോട്ടിൽ മറൈൻ എൻഫോഴ്സ്മെന്റിലെ പൊലീസുകാരനും സ്രാങ്കും ഉൾപ്പെടെയുള്ളവർ സിദ്ദീഖിന്റെ ബോട്ട് തടഞ്ഞുവെക്കുകയും 80,000 രൂപയോളം പിഴ ചുമത്തുകയും ചെയ്തതിലുള്ള മാനസിക പ്രയാസമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ല കലക്ടർ, ഫിഷറീസ് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി. ധർണക്ക് എം.എ. ഹമീദ്, സൈഫു പൂക്കെൽ, സജാദ്, കോയ, കബീർ, ഉസ്മാൻ, സക്കീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.