മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം യാഥാർഥ്യമാകുന്നു
text_fieldsമാറഞ്ചേരി: ഒരു പതിറ്റാണ്ട് മുമ്പ് നിർമാണമാരംഭിച്ച് പാതി വഴിയിൽ മുടങ്ങിയ മാറഞ്ചേരി തുറുവാണത്തെ വൈദ്യുത ശ്മശാനം യാഥാർഥ്യത്തിലേക്ക്. 2010ൽ ഫണ്ട് പാസായി നിർമാണം ആരംഭിച്ച വൈദ്യുത ശ്മശാനം അധികൃതരുടെ അനാസ്ഥ മൂലം പാതി വഴിയിൽ നിലച്ചിരുന്നു.
ജനറേറ്ററും ഗ്യാസ് ചേംബറും അനുബന്ധ സാധനങ്ങളും ശ്മശാനത്തിൽ എത്തിച്ചെങ്കിലും ക്രെയിൻ മാർഗം വലിയ പുകക്കുഴൽ എത്തിക്കാൻ റോഡില്ലാതിരുന്നതും വൈദ്യുതിയും വെള്ളവും ഇല്ലാത്തതും മൂലം നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ മുടങ്ങി. ഇതിനിടെ ശ്മശാന നിർമാണത്തിന്‍റെ പേരിൽ രാഷ്ട്രീയ വടംവലി കൂടി ആരംഭിച്ചതോടെ നിർമാണം നിശ്ചലമായി.
40 ലക്ഷം രൂപ ചെലവിലായിരുന്നു ശ്മശാന നവീകരണ പ്രവർത്തനങ്ങൾ നടന്നത്. തുടർന്ന് ജില്ല പഞ്ചായത്തംഗം എ.കെ. സുബൈർ വിഷയത്തിൽ ഇടപെട്ട് നിർമാണം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെയാണ് പ്രവൃത്തികൾക്ക് ജീവൻ വെച്ചത്. ഇതിന്‍റെ ഭാഗമായി കോസ്റ്റ് ഫോർഡ് നിർമാണ ചുമതല ഏറ്റെടുക്കുകയും ജനറേറ്റർ, വാതകക്കുഴൽ ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തു. അന്തിമ പ്രവൃത്തികൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്. നിർമാണം പൂർത്തീകരിച്ച് ഉടൻ തന്നെ ശ്മശാനം പ്രവർത്തനസജ്ജമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.