വീണ്ടും മുഴങ്ങി, ഗൃഹാതുരത്വത്തിെൻറ സൈറൺ
text_fieldsപൊന്നാനി: പഞ്ചായത്ത് കാലം തൊട്ടേ പൊന്നാനിക്കാരെ സമയം അറിയിക്കുന്നതിന് പ്രവർത്തിച്ചിരുന്ന സൈറൺ വീണ്ടും മുഴങ്ങി തുടങ്ങി. നഗരസഭ ഓഫിസിൽ കാലങ്ങളായി പ്രവർത്തന രഹിതമായിരുന്ന സൈറണാണ് വീണ്ടും മുഴങ്ങി തുടങ്ങിയത്. റമദാൻ നോമ്പ് കാലത്തിെൻറ പശ്ചാത്തലത്തിലാണ് സൈറണ്‍ പ്രസക്തിയേറിയത്.
നോമ്പു പ്രമാണിച്ച് അത്താഴത്തിനായി രാവിലെ മൂന്നുമണിക്കും വൈകീട്ട് നോമ്പുതുറയുടെ സമയത്തും സൈറൺ മുഴങ്ങും. കൂടാതെ ശബരിമല മണ്ഡലകാല സീസണിൽ രാവിലെ അഞ്ച് മണിക്കും സൈറൺ മുഴങ്ങും. സാധാരണ ദിവസങ്ങളിൽ രാവിലെ 9.30നും ഉച്ചക്ക് ഒരു മണിക്കും വൈകീട്ട് അഞ്ചുമണിക്കുമാണ് സൈറൺ മുഴങ്ങുന്നത്. സമയമറിയാനുള്ള ഉപാധികൾ വ്യാപകമാകുന്നതിന് മുമ്പ് പൊന്നാനിക്കാർ സമയം അറിയിക്കുന്നതിനായി ആശ്രയിച്ചിരുന്നത് നഗരസഭയിലെ സൈറെൻറ മുഴക്കമായിരുന്നു. തുടർന്ന് സാങ്കേതിക തകരാറുകൾ മൂലവും മറ്റും സൈറൺ അപ്രസക്തമായി.
ഇടക്കാലത്ത് നോമ്പുതുറ സമയത്തും ശബരിമല മണ്ഡല കാലത്തും സൈറൻ മുഴങ്ങിയിരുന്നു. പഴയ കാലത്ത് എടപ്പാൾ വരെ നഗരസഭയുടെ സൈറൺ മുഴക്കം കേൾക്കാമായിരുന്നു. എന്നാൽ കെട്ടിടങ്ങളുടേയും വാഹനങ്ങളുടേയും ബാഹുല്യത്തെ തുടർന്ന് നിലവിൽ ശബ്ദത്തിെൻറ ദൂര പരിധി കുറഞ്ഞിട്ടുണ്ട്. പുതുതലമുറയെ ഇത്തരത്തിലുള്ള ഉപാധികൾ പരിചയപ്പെടുത്തുന്നതിെൻറ കൂടി ഭാഗമായാണ് നഗരസഭയിൽ സൈറെൻറ പ്രവർത്തനം പുനരാരംഭിച്ചതെന്ന് ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.