പൊന്നാനി താലൂക്ക് ആശുപത്രി ഒ.പി കൗണ്ടറിന് സമീപം മോഷണം തുടർക്കഥ
text_fieldsപൊന്നാനി: താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ കൂടെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് മോഷണം പതിവായി. കഴിഞ്ഞ ആഴ്ച ഒന്നര വയസ്സുകാരിയുടെ മാല മോഷ്ടിച്ചതിന് പിറകെ തിങ്കളാഴ്ചയും സമാന രീതിയിൽ മോഷണം നടന്നു. ഒ.പി ടിക്കറ്റെടുക്കാന്‍ വരിനില്‍ക്കുകയായിരുന്ന പൊന്നാനി അലിയാർ പള്ളി സ്വദേശി തെക്കേവളപ്പിൽ ഷഫീഖിന്റെ ഭാര്യ ജാസിദയുടെ കൂടെയുണ്ടായിരുന്ന മകൾ രണ്ട് വയസുകാരിയുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്.
ആശുപത്രി സി.സി.ടി.വി പരിശോധനയില്‍ മോഷാടാവിന്റെതെന്ന് സംശയിക്കുന്ന ദൃശ്യം ലഭിച്ചു. വീട്ടിലെത്തിയ ശേഷം കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മാല നഷ്ടമായ വിവരം ശ്രദ്ധയിൽപെട്ടത്. വീട്ടുകാർ പൊന്നാനി പൊലീസില്‍ പാരാതി നല്കി. കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ പാദസരം മോഷണം പോയിരുന്നു.
നരിപ്പറമ്പ് എടപ്പയില്‍ ജുവൈരിയയുടെ കുഞ്ഞിന്റെ ഒന്നര പവന്റെ പാദസരമാണ് നഷ്ടപ്പെട്ടത്. അന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിലും മോഷാടാവിന്റേതെന്ന് സംശയിക്കുന്ന സ്ത്രീയുടെ ദൃശ്യം ലഭ്യമായിരുന്നു. ഇരു മോഷണവും ഒരാൾ തന്നെ നടത്തിയതാണെന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.