മനുഷ്യസ്നേഹത്തിന്റെ റൂട്ടിൽ ബസുകളുടെ കാരുണ്യ യാത്ര
text_fieldsഎടപ്പാൾ: വൃക്കരോഗിയായ പൂക്കരത്തറ സ്വദേശി പ്രമോദിെൻറ ചികിത്സക്കായി കാരുണ്യയാത്ര നടത്തി പൊന്നാനി താലൂക്കിലെ 30 സ്വകാര്യ ബസുകൾ. രണ്ട് ലക്ഷത്തോളം രൂപയാണ് ബസ് സർവിസിലൂടെ ലഭിച്ചത്.
ബസ് ഡ്രൈവറായിരുന്ന പ്രമോദിെൻറ വൃക്ക തകരാറിലായത് രണ്ട് വർഷം മുമ്പാണ് തിരിച്ചറിഞ്ഞത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് നിലവിൽ ഡയാലിസിസ് ചെയ്യുന്നത്.
വൃക്ക മാറ്റിവെക്കാൻ 25 ലക്ഷം രൂപ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. യാത്രക്കാരിൽനിന്നും നാട്ടുകാരിൽനിന്നും സഹായം സ്വീകരിച്ചായിരുന്നു ബുധനാഴ്ച ബസ് സർവിസ് നടത്തിയത്. ബുധനാഴ്ച രാവിലെ എടപ്പാളിൽ ചങ്ങരംകുളം എസ്.ഐ ഖാലിദ് കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മുഴുവൻ യാത്രക്കാരും നാട്ടുകാരും ഈ സദുദ്യമത്തിൽ പങ്കാളികളാകണമെന്ന് ബസ് ഉടമകളുടെ സംഘടന അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.