മാതൃകയാണ് പൊന്നാനി നഗരസഭയുടെ ഈ യാത്രബോട്ട്
text_fieldsപൊന്നാനി: താനൂർ ബോട്ടപകട പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുന്നതിനിടെ പൊന്നാനി നഗരസഭയിൽ ജങ്കാറിന് പകരം സർവീസ് നടത്തുന്ന യാത്രബോട്ട് സഞ്ചരിക്കുന്നത് പൂർണമായ മാനദണ്ഡങ്ങൾ പാലിച്ച്. അമ്പത് യാത്രക്കാർക്ക് സൗകര്യമുള്ള ബോട്ടിൽ അറുപതിലേറെ ലൈഫ് ജാക്കറ്റാണുള്ളത്. എല്ലാ യാത്രികരും നിർബന്ധമായി ലൈഫ് ജാക്കറ്റ് ധരിക്കാൻ ജീവനക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.
പരിധിയിലും കുറഞ്ഞ യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുന്നത്. പൊന്നാനി-പടിഞ്ഞാറെക്കര അഴിമുഖം വഴിയുള്ള സർവീസായതിനാൽ പ്രത്യേക സുരക്ഷയിലാണ് യാത്ര. രണ്ട് മാസം മുമ്പ് ബോട്ടിൽ വള്ളമിടിച്ചിട്ടും ജീവനക്കാരുടെ ഇടപെടൽ മൂലം സുരക്ഷിതമായാണ് യാത്രക്കാർ കരയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.