ശക്തമായ ഇടിമിന്നൽ; മാറഞ്ചേരിയിൽ വ്യാപക നാശനഷ്ടം
text_fieldsമാറഞ്ചേരി: കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ മാറഞ്ചേരി മേഖലയിൽ വ്യാപക നാശനഷ്ടം. മാരാമുറ്റത്ത് വീടിെൻറ ചുമരിന് കേടുപാടുകൾ സംഭവിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇടിമിന്നലിൽ കത്തി നശിച്ചു. പുറങ്ങ് മാരാമുറ്റത്ത് രണ്ട് വീടുകളുടെ ചുമരുകൾക്കുൾപ്പെടെയാണ് വിള്ളലുണ്ടായത്. എച്ചിക്കാട് ചന്ദ്രെൻറയും പൊറോകാവിൽ വിശ്വനാഥെൻറയും വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെയുണ്ടായ ഇടിമിന്നലാണ് നാശം വിതച്ചത്. എച്ചിക്കാട് ചന്ദ്രെൻറ വീടിെൻറ സ്വിച്ച് ബോർഡ് സ്ഥാപിച്ചിരുന്ന ചുമരാണ് തകർന്നത്. ശബ്ദം കേട്ട് ചന്ദ്രെൻറ ഭാര്യയും മക്കളും ഉണർന്നപ്പോൾ വീട്ടിലെ ടെലിഫോൺ, ഫ്രിഡ്ജ്, റേഡിയോ, ഫാൻ, സ്വിച്ച് ബോർഡ് എന്നിവയെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്.
ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പൊറോകാവിൽ വിശ്വനാഥെൻറ വീടിെൻറ ചുമരും ഭാഗികമായി തകർന്നു. വലിയ ശബ്ദം കേട്ട് വിശ്വനാഥൻ ഉണർന്നപ്പോൾ വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം കത്തിയ നിലയിലാണ് കണ്ടത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മാറഞ്ചേരി പഞ്ചായത്തിലെ 16ാം വാർഡിലെ കുവ്വൂർ ജയരാജെൻറ വീടിെൻറ മീറ്റർ ബോർഡും ഇടിമിന്നലിൽ കത്തിനശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.