പൊന്നാനി ഫിഷിങ് ഹാർബറിൽ ഇനി ടോൾ നൽകണം
text_fieldsപൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ ബോട്ടുകൾ അടുപ്പിക്കാനും ഹാർബറിൽ വാണിജ്യാവശ്യങ്ങൾക്കായി പ്രവേശിക്കാനും ഇനി ടോൾ നൽകണം. ജനുവരി ഒന്നു മുതൽ ടോൾ ഏർപ്പെടുത്താൻ തീരുമാനമായി.
ടോൾ ഏർപ്പെടുത്തുന്നതിെൻറ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
ജില്ലയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ പൊന്നാനി ഫിഷിങ് ഹാർബറിൽ വാണിജ്യാവശ്യങ്ങൾക്കായി എത്തുന്നവർക്കുവേണ്ടിയാണ് പുതുവർഷം മുതൽ ടോൾ ഏർപ്പെടുത്തുന്നത്.
ഇതിെൻറ ഭാഗമായി ഗേറ്റിന് മുന്നിൽ ടോൾ വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചു. ഗേറ്റിെൻറ കിഴക്കുഭാഗത്ത് ജങ്കാർ യാത്രക്കാർക്ക് പ്രവേശിക്കാനായി ബാരിക്കേഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്കും തുടക്കമായി. ടോൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായി ടെൻഡർ നടപടികൾ നേരത്തെതന്നെ പൂർത്തീകരിച്ചിരുന്നു. 32.1 ലക്ഷം രൂപക്കാണ് ടെൻഡർ ഉറപ്പിച്ചത്.
ഒരുവർഷമാണ് ടോൾ കാലാവധി. ഒരുവർഷം കഴിഞ്ഞാൽ വീണ്ടും ടെൻഡർ നടക്കും. ബോട്ടുകൾക്ക് 60, ചെറുവള്ളങ്ങൾക്ക് 50, വാഹനങ്ങൾക്ക് 15 മുതൽ 85 രൂപ വരെയാണ് തുക.
ടോൾ വരുമാനത്തിൽനിന്നുള്ള നിശ്ചിതതുക ഹാർബറിലെ വികസനപ്രവർത്തനങ്ങൾക്കുതന്നെ വിനിയോഗിക്കാനാണ് സർക്കാർ തീരുമാനം.
നൂറുകണക്കിന് ബോട്ടുകൾ ദിനംപ്രതിയെത്തുന്ന ഹാർബറിലെ അടിസ്ഥാന സൗകര്യവികസനത്തിന് ടോൾ ഏർപ്പെടുത്തുന്നത് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.