ഉമ്മുസൽമയെവിടെ?; കാണാതായിട്ട് 43 ദിവസം; പെരുന്നാളിനും ഉമ്മയെ കാത്ത് രണ്ട് ചെറിയ മക്കൾ
text_fieldsപൊന്നാനി: പൊന്നാനിയിലെ യുവതിയുടെ തിരോധനത്തിൽ ദുരൂഹതയേറുന്നു. പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെയാണ് (32) കാണാതായിട്ട് 43 ദിവസം പിന്നിടുന്നത്. അയിങ്കലം യതീംഖാനയിൽ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാനാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.
പൊന്നാനി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരുതുമ്പും കണ്ടെത്താൻ സാധിച്ചിട്ടില്ല. പെരുന്നാളിനും ഉമ്മയെ കാണാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് രണ്ട് ചെറിയ കുട്ടികൾ.
മേയ് 26നാണ് അയിങ്കലം യതീംഖാനയിൽ പൂർവ വിദ്യാർഥി സംഗമമുണ്ടെന്ന് പറഞ്ഞ് ഉമ്മുസൽമ വീട്ടിൽനിന്ന് ഇറങ്ങിയത്.
എന്നാൽ, ഏറെ വൈകിയും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. അൽപസമയത്തിനകം യതീംഖാനയിൽ എത്തുമെന്ന് സുഹൃത്തുക്കളെ ഉമ്മുസൽമ അറിയിച്ചെങ്കിലും പിന്നീട് എന്ത് സംഭവിച്ചെന്നത് ദുരൂഹമാണ്. ഉമ്മുസൽമയെ കാണാതായതിന്റെ അടുത്തദിവസം ദുരൂഹത വർധിപ്പിക്കും വിധം ഒരു ഫോൺ കോൾ ഭർത്താവ് അബൂതാഹിറിന്റെ മൊബൈൽ ഫോണിലേക്ക് വന്നിരുന്നു.
പക്ഷേ, വ്യക്തമായി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അൽപസമയത്തിനുശേഷം കോൾ തനിയെ കട്ടായി. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.