കനോലി കനാലിലൂടെ ഇനി സോളാർ ബോട്ടിൽ യാത്ര ചെയ്യാം; നടപടികൾ പുരോഗമിക്കുന്നു
text_fieldsപൊന്നാനി: കനോലി കനാലിൽ സോളാർ ബോട്ട് സർവിസ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നാശോന്മുഖമായ കനോലി കനാലിന്‍റെ വീണ്ടെടുപ്പിനും, ടൂറിസം രംഗത്തെ കുതിച്ചു ചാട്ടത്തിനും വഴിയൊരുക്കിയാണ് സോളാർ ബോട്ടുകൾ സർവിസ് നടത്താനൊരുങ്ങുന്നത്.
സർക്കാർ തീരുമാനപ്രകാരം, ആരംഭിക്കുന്ന പദ്ധതിക്ക് മുന്നോടിയായി കനാൽ ആഴം കൂട്ടുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇറിഗേഷൻ വകുപ്പിന് കീഴിൽ പൊന്നാനിയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കനോലി കനാലിലെ ചെളിയും, മണ്ണും നീക്കം ചെയ്യുന്നുണ്ട്. 80 സെന്‍റിമീറ്ററോളം മണ്ണെടുത്ത് ആഴം കൂട്ടുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പൊന്നാനി അങ്ങാടിപ്പാലം മുതൽ പത്ത് കിലോമീറ്റർ ദൂരത്തിലാണ് ആഴം കൂട്ടുന്നത്. കനോലി കനാലിൽ മാലിന്യം അടിഞ്ഞുകൂടിയതിനാൽ സമയപരിധിക്കകം പ്രവൃത്തികൾ പൂർത്തീകരിക്കാനാവില്ല. കനാലിൽ നിന്നെടുക്കുന്ന മാലിന്യം ഹാർബർ പരിസരത്ത് നിക്ഷേപിക്കാൻ ശ്രമം നടന്നെങ്കിലും, നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കനാൽ തീരത്ത് തന്നെ കൂട്ടിയിടുകയാണ്.
തുടർന്ന് കനോലി കനാൽ തീരം സർവ്വേ ചെയ്യുകയും, കൈയ്യേറ്റങ്ങൾ തിരിച്ചുപിടിക്കുന്ന നടപടികളും നടക്കും. സർവ്വേ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കും. കേരള ജലപാത വികസനത്തിന്‍റെ ഭാഗമായി കനോലി കനാൽ സഞ്ചാരയോഗ്യമാകാൻ പായലും മറ്റ് മാലിന്യവും നീക്കംചെയ്യുന്ന പ്രവൃത്തികൾ നേരത്തെ നടന്നിരുന്നെങ്കിലും ഇത് പാതി വഴിയിൽ നിലച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കനാലിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളും നീക്കം ചെയ്തിരുന്നു. കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ഈ പ്രവൃത്തികൾ നടന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.