അമരമ്പലത്ത് അസി. കലക്ടർ കെ. മീരയുടെ സന്ദർശനം
text_fieldsപൂക്കോട്ടുംപാടം: അമരമ്പലത്തെ വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും അസി. ജില്ല കലക്ടർ കെ. മീര സന്ദർശനം നടത്തി. ആധാർ എടുക്കാൻ ഉൾവനത്തിൽനിന്ന് ടി.കെ. കോളനിയിൽ എത്തിയ അച്ചനള കോളനിവാസികളായ കൊല്ലൻ, കാടൻ, മീര, ലക്ഷ്മി എന്നിവരുമായി സംസാരിച്ച് കോളനിയിലെ സ്ഥിതിഗതികൾ മനസ്സിലാക്കി.
ആധാർ രേഖ യഥാർഥ്യമാകുന്നതോടെ പെൻഷൻ ഉൾപ്പെടെയുള്ള സഹായങ്ങൾ കോളനിയിലുള്ളവർക്ക് ലഭ്യമാക്കാൻ കഴിയുമെന്നും നടപടകൾ വേഗത്തിലാക്കാൻ മുൻകൈയെടുക്കുമെന്നും അസി. കലക്ടർ പറഞ്ഞു.
അമരമ്പലത്തെ ഭിന്നശേഷിക്കാരുടെ വിദ്യാലയമായ പ്രതീക്ഷഭവനും സായംപ്രഭ ഹോമും അവർ സന്ദർശിച്ചു. അമരമ്പലം പഞ്ചായത്ത് ഭരണസമിതി യോഗത്തിലും കലക്ടർ പങ്കെടുത്തു. അമരമ്പലം ഗവ. എൽ.പി സ്കൂളിൽ പാഠ്യപദ്ധതി പരിഷ്കരണ ചർച്ചയിലും സംബന്ധിച്ചു. സംഘത്തിൽ ടി.ഇ.ഒ ടി. മധു, അസി. പ്രോജക്ട് ഓഫിസർ വി.സി. അയ്യപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, സെക്രട്ടറി പി.ബി. ഷാജു തുടങ്ങിയവരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.