മലയോരത്ത് മയക്കുമരുന്ന് മാഫിയ സജീവം; അമരമ്പലത്ത് യുവാവ് അറസ്റ്റിൽ
text_fieldsപൂക്കോട്ടുംപാടം: മലയോര മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനവും ഉപയോഗവും വ്യാപകം. പൂക്കോട്ടുംപാടം സ്റ്റേഷൻ പരിധിയിൽ ഒരുമാസത്തിനുള്ളിൽ നിരവധി യുവാക്കളാണ് സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട മയക്കുമരുന്നുകളുമായി പൊലീസിെൻറ പിടിയിലായത്.
ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്നുകൾ വഴിക്കടവ് വഴി നിലമ്പൂർ ഭാഗങ്ങളിലെത്തുന്നത്. കഴിഞ്ഞദിവസം വഴിക്കടവിൽ രണ്ടംഗ മയക്കുമരുന്ന് സംഘത്തെയും അമരമ്പലം സൗത്തിൽ ഒരു യുവാവിനെയും പൊലീസ് പിടികൂടിയിരുന്നു.
ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറ നിർദേശപ്രകാരമാണ് പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി യുവാവിനെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്.
എടവണ്ണ മുണ്ടേങ്ങര സ്വദേശി പൈക്കാട്ടുപറമ്പൻ ജംഷീറാണ് (33) പിടിയിലായത്. അമരമ്പലം സൗത്തിൽ ശനിയാഴ്ച രാത്രി 11ന് പൂക്കോട്ടുംപാടം ഇൻസ്പെക്ടർ ടി.കെ. ഷൈജുവിെൻറ നിർദേശപ്രകാരം എസ്.ഐ പി. അബ്ദുൽ കരീം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 0.42 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ഗ്രാമിന് 3000 മുതൽ 5000 രൂപ വരെ വിലവരുന്ന മയക്കുമരുന്നാണ്. പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി
സി.പി.ഒമാരായ എസ്. അഭിലാഷ്, ടി. നിബിൻദാസ്, ഇ.ജി. പ്രദീപ്, ജിയോ ജേക്കബ്, ജോൺ മാത്യൂ, മുജീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.