സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പുരസ്കാര നിറവിൽ ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ
text_fieldsപൂക്കോട്ടുംപാടം: ഗുഡ്‌വിൽ ഇംഗ്ലീഷ് സ്കൂളിൽ 16 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കാഡറ്റുകൾക്കും 11 കബ് ബുൾബുൾ അംഗങ്ങൾക്കും ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്കാർ ലഭിച്ചു. കാലടി ശ്രീശാരദ സൈനിക് സ്കൂളിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് രാജ്യപുരസ്കാർ അവാർഡ് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ പി.കെ. ബിന്ദുവിനും വൈസ് പ്രിൻസിപ്പൽ നിഷ സുധാകരനും പ്രത്യേക അച്ചീവർ പുരസ്കാരവും ലഭിച്ചു. കോവിഡ് കാലത്തും കുട്ടികളെ പരിശീലിപ്പിച്ച പരിശീലകരായ കെ. സീന, പി.ആർ. രാജശ്രീ എന്നിവർക്ക് ഗവർണറിൽനിന്ന് മെഡൽ ഓഫ് മെറിറ്റ് പുരസ്കാരവും ലഭിച്ചു. ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ആദ്യമായി അവാർഡ് നൽകിയ കബ് ബുൾബുൾ വിഭാഗത്തിൽ കൂടുതൽ കുട്ടികളെ അണിനിരത്തിയതിന് പ്രത്യേക പരാമർശവും സ്കൂളിന് ലഭിച്ചു. കബ് ബുൾബുൾ വിഭാഗത്തിൽ ഹിമ ഗംഗ, ദിയ മോൾ, ജിയ ആൻ ജയിംസ്, സന ഫാത്തിമ, നജ ഫാത്തിമ, അവന്തിക, അൻഹ, പ്രവ്യ, പാർവതി അശോകൻ, അഭിനവ്, സഹൽ എന്നിവർക്കാണ് രാജ്യപുരസ്കാർ.
സംസ്ഥാന ചീഫ് കമീഷണർ എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ഭാരത് അറോറ, ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, ദേശീയ-സംസ്ഥാന ഭാരവാഹികളായ കിഷോർ സിങ് ചൗഹാൻ, എം. ജൗഹർ, ഡോ. ദീപ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.