ഭക്ഷണശാലകളിൽ മിന്നൽ പരിശോധന; പൂക്കോട്ടുംപാടത്ത് കടക്ക് സ്റ്റോപ് മെമ്മോ
text_fieldsപൂക്കോട്ടുംപാടം: അമരമ്പലത്ത് ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ പൂക്കോട്ടുംപാടത്തെ കസാമിയ റെസ്റ്ററന്റിന് താൽക്കാലിക സ്റ്റോപ് മെമ്മോ നൽകി. ജൂൺ 18ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വീഴ്ചകൾ ചൂണ്ടിക്കാട്ടി റസ്റ്റോറന്റ് ഉടമക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടും പരിഹാരം കാണാത്തതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.
ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായാണ് അമരമ്പലത്തെ വിവിധ ഭക്ഷണ ശാലകളിൽ ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച മിന്നൽ പരിശോധ ന നടത്തിയത്. ഈ സമയത്ത് ഗുരുതര വീഴ്ചകൾ കണ്ടെത്തിയ രണ്ടു ഹോട്ടലുകൾ താൽക്കാലികമായി പൂട്ടാൻ നിർദേശം നൽകുകയും ശുചിത്വ കാര്യത്തിൽ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
ഇത്തരം സ്ഥാപനങ്ങൾ നോട്ടീസ് കൈപ്പറ്റി മൂന്ന് ദിവസത്തിനകം ശുചിത്വം ഉറപ്പ് വരുത്തണമെന്നും നിർദേശവും നൽകിയിരുന്നു. എന്നാൽ കസാമിയ റസ്റ്റോറന്റിലേക്ക് വെള്ളമെടുക്കുന്ന കിണറും പരിസരവും വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. നോട്ടീസ് നൽകി നാലു ദിവസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പ് നോട്ടീസിലെ കാര്യങ്ങൾക്ക് പരിഹാരം കാണാതെ റെസ്റ്ററന്റ് പ്രവർത്തിച്ചതോടെയാണ് വീണ്ടും പരിശോധന നടത്തിയതെന്നും സ്റ്റോപ് മെമ്മോ നൽകിയതെന്നും അമരമ്പലം ഹെൽത്ത് ഇൻസ്പെക്ടർ എൻ.ടി. ജിതേഷ് പറഞ്ഞു.
മാത്രമല്ല പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരോട് ഹോട്ടൽ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതിനാൽ പൂക്കോട്ടുംപാടം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസം ആരോഗ്യ വകുപ്പ് നൽകിയ നോട്ടീസിൽ പറഞ്ഞ പ്രകാര മുള്ള എല്ലാ നടപടിക്രമങ്ങളും ഹോട്ടൽ മാനേജ്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്നും നിലവി ൽ കിണറിലോ പരിസരത്തോ വൃത്തഹീനമായ സാഹചര്യമില്ലെന്നും പൊതുജനങ്ങൾക്ക് ശുദ്ധീകരിച്ച വെള്ളത്തിലാണ് ഭക്ഷണം പാകം ചെയ്ത് നൽകുന്നതെന്നും റസ്റ്ററന്റ് ഉടമ പ്രതികരിച്ചു.പൂക്കോട്ടുംപാടം എസ്.ഐ തോമസിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.