കവർച്ചാശ്രമം തടയുന്നതിനിടെ രണ്ട് യുവാക്കൾക്ക് കുത്തേറ്റു
text_fieldsപൂക്കോട്ടുംപാടം: കവർച്ചാശ്രമം തടയുന്നതിനിടെയുണ്ടായ അടിപിടിയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. കോഴിക്കോട് സ്വദേശിയായ മിഥുൻ (23), അമരമ്പലം തൊണ്ടിയിൽ സ്വദേശിയായ സബീൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. നിലമ്പൂരിലെ മൊബൈൽ ഷോപ്പിെൻറ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തൊണ്ടിയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു കോഴിക്കോട് സ്വദേശികളായ സാദിഖ്, മിഥുൻ, തൃശൂർ സ്വദേശി സനൂപ് എന്നിവർ. വ്യാഴാഴ്ച രാത്രി സാദിഖ് പുറത്തുപോയ സമയത്ത് മുറിയിൽ മിഥുനാണുണ്ടായിരുന്നത്. ഏകദേശം 10ഒാടെ മുറിയിൽ ആരോ കയറിയതായി തോന്നിയ മിഥുൻ ലൈറ്റിട്ടു നോക്കുമ്പോൾ സനൂപും സുഹൃത്ത് കരുനാഗപ്പള്ളി സ്വദേശി സാഹീറും കൂടി മോഷണശ്രമം നടത്തുന്നതായി കണ്ടു. ഇത് പ്രതിരോധിക്കാൻ ചെന്ന മിഥുനെ സാഹിർ കത്തിയെടുത്ത് കുത്തുകയും സനൂപ് പലക ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പറയുന്നു.
മിഥുന് തുടക്കും പിറകിലും കുത്തേറ്റത്. ബഹളംകേട്ട് ഓടി വന്ന സാദിഖിനും തൊണ്ടി സ്വദേശി സബീലിനും ഇവരെ തടയുന്നതിനിടെ കുത്തേറ്റു. െനഞ്ചിൽ കുത്തേറ്റ സബീൽ അത്യാഹിത വിഭാഗത്തിലും മിഥുൻ വാർഡിലും ചികിത്സയിലാണ്. സംഭവശേഷം പ്രതികൾ ഒളിവിൽ പോയി. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു കേസെടുത്ത് അന്വേഷണം നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.