ടി.കെ കോളനിയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം
text_fieldsപൂക്കോട്ടുംപാടം: ടി.കെ കോളനിയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം വരുത്തി. മലയോരത്ത് കാട്ടാന ഇറങ്ങുന്നത് ഇപ്പോൾ പതിവാകുകയാണ്. ടി.കെ കോളനിയിലെ ചെറിയമ്പനാട്ട് ജോബെൻറ സ്ഥലത്ത് പാട്ടകൃഷി നടത്തുന്ന കരിമ്പനക്കൽ ഷറഫുവിെൻറ ഇരുനൂറോളം വാഴകളും ജോബെൻറ 20 റബർ തൈകളുമാണ് ആനക്കൂട്ടം നശിപ്പിച്ചത്. രാത്രി ഇറങ്ങുന്ന ആനക്കൂട്ടം വൻ കൃഷിനാശമാണ് വരുത്തുന്നത്.
കർഷകർ കൃഷി നശിപ്പിക്കാതിരിക്കാൻ ഫെൻസിങ് സ്ഥാപിച്ചിട്ടുെണ്ടങ്കിലും ആനകൾ അവ നശിപ്പിച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണന്ന് പറയുന്നു. വായ്പയെടുത്താണ് കരിമ്പനക്കൽ ഷറഫുദ്ദീൻ പാട്ടഭൂമിയിൽ കൃഷി നടത്തുന്നത്.
നേന്ത്രവാഴയുടെ വിലയിടിവിനോടൊപ്പം കൃഷിനാശം കർഷകരെ വലക്കുകയാണ്. മലയോരത്തെ ആനശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.