പൂക്കോട്ടൂർ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി ആരോപണം ശരിെവച്ച് ഓഡിറ്റ് റിപ്പോർട്ട്
text_fieldsപൂക്കോട്ടൂർ: 2017-18 വർഷത്തെ പൂക്കോട്ടൂർ പഞ്ചായത്ത് ചെലവുകൾ സംസ്ഥാന ഓഡിറ്റ് സംഘം പരിശോധിച്ച് വൻ ക്രമക്കേടുകൾ കണ്ടെത്തി. അംഗൻവാടികളിൽ പോഷകാഹാരം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശം കാറ്റിൽ പറത്തി ചേലേമ്പ്രയിലെ മലബാർ അഗ്രികൾചറൽ മാർക്കറ്റിങ് സൊസൈറ്റിക്ക് കൂടിയ വിലക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനെതിരെ 2018 ൽ 'മാധ്യമം'വാർത്തയാക്കിയിയിരുന്നു.
ഇതേതുടർന്ന് സി.പി.എമ്മിെൻറ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കുകയും അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. ഇതോടെ, ലീഗ് ഭരണസമിതിയിലെ ചില അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഒടുവിൽ അത് പ്രസിഡൻറിനെയും വൈസ് പ്രസിഡൻറിനെയും രാജിയിൽ കലാശിക്കുകയും തുടർന്ന് പുതിയ ഭാരവാഹികൾ അധികാരമേൽക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ ആരോപണങ്ങൾ ശരിെവച്ചു ഈ ഇടപാടിൽ 3,20,441 രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. കാരണക്കാരായ ഭരണ സമിതി അംഗങ്ങളിൽനിന്നും ഒരു സി.ഡി.എസ് സൂപ്പർവൈസറിൽനിന്നും ഈ തുക ഈടാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
2017 ജൂൺ മുതൽ നവംബർ വരെയുള്ള കാലത്ത് ഗോതമ്പ് നുറുക്ക് വാങ്ങിയതിൽ മാത്രം വന്ന ക്രമക്കേടാണിത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ ചില ഭരണപക്ഷ അംഗങ്ങളിൽനിന്നുതന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായതോടെ ഓഡിറ്റിൽ പറഞ്ഞ പ്രകാരമുള്ള തുക ക്രമക്കേട് നടത്തിയവരിൽനിന്ന് ഈടാക്കാനും തീരുമാനമായി.
വിശദമായ അന്വേഷണം വേണം –സി.പി.എം
പൂക്കോട്ടൂർ: പഞ്ചായത്ത് ഭരണപക്ഷത്തെ ചില അംഗങ്ങൾ ചേർന്ന് നടത്തിയ അഴിമതിക്ക് കൂട്ടുനിന്ന പഞ്ചായത്ത് ഭരണസമിതിയിൽ നിന്നുതന്നെ നഷ്ടം ഈടാക്കണമെന്നും അഞ്ചുവർഷത്തെ എല്ലാ അഴിമതികളും വെളിച്ചത്തു കൊണ്ടുവരും വിധം വിശദമായ അന്വേഷണം നടത്തണമെന്നും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ. പി. ബാലകൃഷ്ണൻ, സെൻറർ അംഗം കെ.പി. ഷഫീഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.