കിണറ്റില്‍ വീണ പൂച്ചകളെ ഫയര്‍ഫോഴ്സ് രക്ഷിച്ചു
text_fieldsപൂക്കോട്ടുംപാടം: കിണറ്റില്‍ വീണ പൂച്ചകളെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ രക്ഷപ്പെടുത്തി.
അമരമ്പലം പഞ്ചായത്തിലെ തോട്ടേക്കാട് ആനപ്പട്ടത്ത് അഹമ്മദുകുട്ടിയുടെ വീട്ടുപരിസരത്തെ കിണറ്റില്‍ നിന്നാണ് പൂച്ചകളെ കരക്കെത്തിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് രണ്ട് പൂച്ചകള്‍ കിണറ്റില്‍ അകപ്പെട്ടത്. കരച്ചില് കേട്ടെത്തിയ വീട്ടുകാര്‍ പൂച്ചകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ബുധനാഴ്ച രാവിലെ ഫയര്‍ഫോഴ്സ് നിലമ്പൂര്‍ യൂനിറ്റിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന് ഓഫിസര്‍ എം. അബ്ദുല്‍ ഗഫൂറിെൻറ നിദേശപ്രകാരം സിവില്‍ ഡിഫന്‍സ് അംഗങ്ങളെത്തി.
സുരക്ഷാവലയുടെ സഹായത്തോടെയാണ് ആഴമേറിയ കിണറ്റില്‍നിന്ന് പൂച്ചകളെ രക്ഷപ്പെടുത്തിയത്. സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷംസുദ്ദീന് കൊളക്കാടന്‍, കെ.എം. അബ്ദുല്‍ മജീദ്, കെ. കമ്മു അസ്ലം, കെ.സി. ഷബീര്‍ അലി, എം. മുഹമ്മദ് റാഷിഖ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
എടവണ്ണ: പത്തപ്പിരിയം കീർത്തിക്കുണ്ടിൽ സജിത്തിെൻറ വീട്ടുമുറ്റത്തെ 25 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ രണ്ട് പൂച്ചക്കുട്ടികളെ രക്ഷപ്പെടുത്തി. എടവണ്ണ എമർജൻസി റെസ്ക്യൂ ഫോയ്സ് (ഇ.ആർ.എഫ്) യൂനിറ്റിെൻറ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. പി.പി. ഷാഹിൻ, സി.പി. ഹാരിസ്, കെ. അലവിക്കുട്ടി, നിഷാദ്, കെ. ഷഫീക്ക്, പി. ഷിബിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.