പൂക്കോട്ടൂർ യുദ്ധം: ഗാനമൊരുക്കി ബാപ്പുട്ടി
text_fieldsപൂക്കോട്ടൂർ: പൂക്കോട്ടൂർ സമരത്തിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് സമര സ്മരണയുണർത്തുന്ന ഗാനമൊരുക്കി വള്ളുവമ്പ്രം നാലകത്ത് ബാപ്പുട്ടി. ഇദ്ദേഹം രചിച്ച 'മനതാരിൽ മരിക്കാതെ' എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞദിവസം പി.കെ.എം.ഐ.സിയിൽ നടന്ന നൂറാം വാർഷിക ചടങ്ങിൽ എം.പി. അബ്ദുസ്സമദ് സമദാനി എം.പിയാണ് ഗാനം പ്രകാശനം ചെയ്തത്. മലബാർ സമരവുമായി ബന്ധപ്പെട്ട് ബാപ്പുട്ടി എഴുതിയ മൂന്നാമത്തെ ഗാനമാണിത്.
പ്രവാസിയായ ബാപ്പുട്ടി സമകാലിക വിഷയങ്ങളിൽ നിരവധി ഗാനങ്ങളൊക്കിയിട്ടുണ്ട്. ഭൂരിഭാഗം ഗാനങ്ങളും ഇദ്ദേഹം തന്നെയാണ് ആലപിക്കുന്നത്. കരിപ്പൂർ രക്ഷാപ്രവർത്തനത്തെ പ്രശംസിച്ചെഴുതിയ ഗാനം ഏറെ പ്രശംസ നേടിയിരുന്നു. പുതിയ പാട്ടിന് ശബ്ദം നൽകിയത് ജരീറും എഡിറ്റിങ് നിർവഹിച്ചത് കരീം ചോലക്കലുമാണ്. ഇരുവരും വള്ളുവമ്പ്രം സ്വദേശികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.