നോ പറയാം, ലഹരിയോട്...
text_fieldsപൂക്കോട്ടൂർ: ലോക ലഹരിവിരുദ്ധ ദിനത്തിനോടനുബന്ധിച്ച് മലപ്പുറം ചൈൽഡ് ലൈനുമായി സഹകരിച്ചു മുതിരിപ്പറമ്പ് പ്യൂമ ക്ലബിെൻറ ആഭിമുഖ്യത്തിൽ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് കർമം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പടീകുത്ത് കമറുന്നീസ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് പി. മുഹമ്മദ് റാഫി, സെക്രട്ടറി കെ.പി. മഹ്സൂസ്, പി.സി. ഇർഷാദലി, സി.പി. റഷീദ് അലി എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള സൈക്കിൾ റാലിക്ക് ബാലവിഭാഗം കമ്മിറ്റി അംഗം കെ.പി. മിസ്ഹബ് നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് റാലി പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ചുറ്റി സമാപിച്ചു. ഭാരവാഹികളായ ജിഷ്ണു, ദിൽഷാദ്, അഫ്സൽ, നദീം എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു.
കാവനൂർ: കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. സ്കൂളിലെ ഗുൽദാർ ഉർദു ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. അശ്വതി മാധവൻ, വി.പി. നിയ, പി. ആര്യനന്ദ, പി.സി. നദ, കെ. ഷർബീൻ എന്നിവർ വിജയികളായി. വിജയികൾക്ക് സമ്മാനവും പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഗുൽദാർ ഉർദു ക്ലബ് നേതൃത്വത്തിൽ വിതരണം ചെയ്തു.
മഞ്ചേരി: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, സൗഹൃദ ക്ലബ്, ലഹരി വിരുദ്ധ ക്ലബ് എന്നിവ സംയുക്തമായി ലഹരി വിരുദ്ധ ദിനം ആചരിച്ചു. കേരള മദ്യനിരോധന സമിതി പ്രസിഡൻറ് അഡ്വ. സുജാത വർമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ.ടി. ഫാറൂഖ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം. വിനയകുമാർ, എസ്.എം.സി ചെയർമാൻ ഫിറോസുദ്ദീൻ, പ്രധാനാധ്യാപിക എം. സന്തോഷ് കുമാരി, സി. ചന്ദ്രിക, രജീനത്ത്, ദീപ്തി, ഹുസ്ന ഷെറി, ഗായത്രി രാജ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമാായി വിദ്യാർഥികൾ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
കൊണ്ടോട്ടി: ഒളവട്ടൂർ ഹയാത്തുൽ ഇസ്ലാം ഓർഫനേജ് അധ്യാപക വിദ്യാർഥികൾ സയൻസ് ക്ലബിെൻറ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ സി. ദേവദാസ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ് മേധാവിയായ ധന്യ അധ്യക്ഷത വഹിച്ചു. മുതിർന്ന അധ്യാപകൻ വിജയകുമാരൻ, അധ്യാപക-വിദ്യാർഥികളായ ഖൈറുന്നീസ, സനൂബ, നിഖില, മുബഷിർ ഉനൈസ്, രേഷ്മ, മുഹമ്മദ് റിജാസ് എന്നിവർ സംസാരിച്ചു.
ബോധവത്കരണ വിഡിയോ, പോസ്റ്റർ, പ്ലക്കാർഡ്, ചിത്രരചന, പാവനാടകം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയുമുണ്ടായിരുന്നു. സയൻസ് ക്ലബ് അംഗങ്ങളായ രഷ്മി, ഷാക്കിയ, ഉമ്മുറഫീദ, റഫീഹ, മുഹമ്മദ് അനീസ്, മെഹർഷബ, അഷിത എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.