വീട്ടിൽ ആളില്ലെങ്കിൽ മോഷണം;ഉണ്ടെങ്കിൽ ബ്രോക്കർ: താമരശ്ശേരി സ്വദേശി പിടിയിൽ
text_fieldsപൂക്കോട്ടുംപാടം: വീടിെൻറ പൂട്ടുപൊളിച്ച് സ്വർണാഭരണവും രണ്ടര ലക്ഷം രൂപയും കവർന്ന കേസിലെ പ്രതി രണ്ടാഴ്ചക്കകം പൂക്കോട്ടുംപാടം പൊലീസിെൻറ പിടിയിൽ. താമരശ്ശേരി പുതുപ്പാടി സ്വദേശി മുരിങ്ങാത്തൊടികയിൽ മുഹമ്മദാലി എന്ന മുക്കം മുഹമ്മദാലിയാണ് (61) പിടിയിലായത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണിയാൾ.
നവംബർ 15നാണ് അമരമ്പലം സൗത്ത് പാലത്തിന് സമീപത്തെ വീട്ടിൽനിന്ന് ആഭരണങ്ങളും രണ്ടരലക്ഷം രൂപയും കവർന്നത്. പല സ്ഥലങ്ങളിൽനിന്ന് വിവാഹം കഴിച്ച ഇയാൾ മഞ്ചേരി, എടവണ്ണ ഭാഗങ്ങളിൽ വ്യാജപേരുകളിൽ വാടകവീടുകളിൽ താമസിച്ച് ആളില്ലാത്ത വീടുകളിൽ മോഷണം നടത്തുകയായിരുന്നു. മോഷണം നടത്താൻ ബൈക്കിൽ കറങ്ങുന്ന സമയത്താണ് പിടിയിലായത്.
കാളികാവ്, കരുവാരകുണ്ട് സ്റ്റേഷൻ പരിധികളിലും നിരവധി വീടുകളിൽ മോഷണശ്രമം നടത്തിയതായി പ്രതി പറഞ്ഞു. മഞ്ചേരി, അരീക്കോട്, പെരിന്തൽമണ്ണ, മങ്കട, പട്ടാമ്പി, തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ടൗൺ സ്റ്റേഷനുകളിൽ കേസുകളുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, പെരിന്തൽമണ്ണ എ.എസ്.പി എം. ഹേമലത എന്നിവരുടെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐമാരായ രാജേഷ് അയോടൻ, ഒ.കെ. വേണു, എ.എസ്.ഐ ജോൺസൺ, സി.പി.ഒമാരായ എസ്. അഭിലാഷ്, ടി. നിബിൻ ദാസ്, ഇ.ജി. പ്രദീപ്, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി. മുരളീധരൻ, ടി. ശ്രീകുമാർ, കൃഷ്ണകുമാർ, മനോജ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ ആളില്ലെങ്കിൽ മോഷണം;ഉണ്ടെങ്കിൽ ബ്രോക്കർ
മോഷണക്കേസിൽ പിടിയിലായ പുതുപ്പാടി സ്വദേശി മുഹമ്മദാലിയുടെത് വ്യത്യസ്ത കവർച്ചാരീതി. വെള്ളഷർട്ട്, വെള്ളമുണ്ട് എന്നിവ ധരിച്ച് കണ്ണട െവച്ച് വീടുകളിലെത്തി കാളിങ് ബെല്ലടിക്കും. ആളില്ലെന്ന് കണ്ടാൽ മോഷണം തുടങ്ങും. ആളുണ്ടെങ്കിൽ വിവാഹ ബ്രോക്കറോ റിയൽ എസ്റ്റേറ്റ് ഏജേൻറാ, വാഹന ബ്രോക്കറോ ആണെന്ന് പറഞ്ഞ് അേതക്കുറിച്ച് എന്തെങ്കിലും സംസാരിച്ച് മടങ്ങിപ്പോകും. മോഷണം നടത്തി ലഭിക്കുന്ന പണം മൈസൂരു, ഊട്ടി എന്നിവിടങ്ങളിൽ ആഡംബരജീവിതം നയിക്കാനാണ് ഉപയോഗിക്കുന്നത്. വിവിധ ഭാഗങ്ങളിൽനിന്ന് വ്യാജപേരുകളിൽ നിരവധി വിവാഹം കഴിക്കുകയും അവിടെനിന്ന് പിടിക്കപ്പെടുന്നതോടെ ബന്ധമുപേക്ഷിച്ച് മറ്റൊരു സ്ഥലത്തെത്താറാണ് പതിവ്.
പ്രതിയെ പൂക്കോട്ടുംപാടം പൊലീസ് അമരമ്പലം സൗത്തിൽ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം നിലമ്പൂർ ജുഡീഷ്യൽ മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി. ഇൻസ്പെക്ടർ പി. വിഷ്ണു, സി.പി.ഒമാരായ ടി. നിബിൻ ദാസ്, ഇ.ജി. പ്രദീപ് എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.