തകർന്ന് വെള്ളക്കെട്ടിൽ മുങ്ങി പൂപ്പലം-വലമ്പൂർ സ്കൂൾ റോഡ്
text_fieldsപൂപ്പലം: പൂപ്പലത്ത് നിന്ന് വലമ്പൂർ സ്കൂൾപടിയിലേക്കുള്ള റോഡ് പകുതിയോളം തകർന്ന നിലയിൽ. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ റോഡ് കീറി പൂർണമായി മൂടി കോൺക്രീറ്റ് ചെയ്യുകയോ പൂർവസ്ഥിതിയിലാക്കുകയോ ചെയ്യാതെയിട്ടതാണ് ദുരിതമായത്. 700 മീറ്ററുള്ള റോഡിൽ ആറ് മാസം മുമ്പാണ് പകുതി ടാറിങ് നടത്തിയത്. ബാക്കി ഭാഗമാണ് വലിയ കുഴികളും വെള്ളക്കെട്ടുമായി കിടക്കുന്നത്. വെള്ളക്കെട്ട് കാരണം ചെറുവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഇതുവഴി നടക്കാനാവാത്ത സ്ഥിതിയാണ്. ശേഷിക്കുന്ന ഭാഗം പ്രവൃത്തി നടത്താൻ നിലവിൽ പദ്ധതികളൊന്നും വെച്ചിട്ടില്ല. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം മുൻകൈയെടുത്ത് കിടങ്ങ് കീറിയ ഭാഗം പൂർവസ്ഥിതിയിലാക്കണമെന്നും ബാക്കി റോഡ് അടിയന്തരമായി പ്രവൃത്തി നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വെള്ളക്കെട്ട് നികത്താൻ ഉടൻ നടപടി സ്വീകരിക്കണം. മദ്റസയിലേക്കും സ്കൂളിലേക്കും ഇതുവഴിയാണ് വിദ്യാർഥികൾ കാൽനടയായി പോവേണ്ടത്. വെള്ളക്കെട്ട് കാരണം വാഹനങ്ങൾ വരുമ്പോൾ വഴിമാറാനും സൗകര്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.