പോപുലർ ഫ്രണ്ട്: ജില്ലയിൽ പരിശോധന നടന്നത് രണ്ടിടത്ത്
text_fieldsമലപ്പുറം: പോപുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ പരിശോധന നടന്നത് രണ്ടിടത്ത്. ദേശീയ ചെയർമാൻ ഒ.എം.എ സലാം, സെക്രട്ടറി നാസറുദ്ദീൻ എളമരം എന്നിവരുടെ വീടുകളിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടന്നത്. ഉദ്യോഗസ്ഥരെത്തിയപ്പോൾ നാസറുദ്ദീെൻറ എളമരത്തെ വീട് അടച്ചിട്ട നിലയിലായിരുന്നു. സഹോദരൻ വന്നാണ് തുറന്നുകൊടുത്തത്. ആറുപേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. രണ്ട് മണിക്കൂറിന് േശഷം ഇവർ മടങ്ങി.
മഞ്ചേരി കിഴക്കേത്തല മാടങ്കോട് ഒ.എം.എ സലാമിെൻറ വീട്ടിൽ അഞ്ചംഗ സംഘമാണ് എത്തിയത്. പരിശോധന ഉച്ച 2.15 വരെ നീണ്ടു. വിസിറ്റിങ് കാർഡുകളും ഭൂമിയുടെ രേഖയും കസ്റ്റഡിയിലെടുത്തു. നിരവധി എസ്.ഡി.പി.ഐ-പോപുലർ ഫ്രണ്ട് പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടി. മഞ്ചേരി, എളമരം, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു.
റെയ്ഡിൽ പ്രതിഷേധം
പോപ്പുലർ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടന്നു. ഒ.എം.എ സലാമിെൻറ വീട്ടിൽ നടന്ന റെയ്ഡിനെ തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥന്മാർക്ക് മുന്നിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. നഗരത്തിലും പ്രകടനം നടത്തി. കിഴക്കേത്തലയിൽനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജില്ല പ്രസിഡൻറ് സിറാജ് വണ്ടൂർ, മഞ്ചേരി ഡിവിഷൻ പ്രസിഡൻറ് ഉണ്ണി മുഹമ്മദ് കുരിക്കൾ, അബ്ദുറഹിമാൻ എളയൂർ, ഫർസ മാനു എന്നിവർ സംസാരിച്ചു. എളമരം, എടവണ്ണപ്പാറ എന്നിവിടങ്ങളിൽ നടന്ന പ്രകടനത്തിന് ഈസ്റ്റ് ജില്ല സെക്രട്ടറി അബ്ദുസമദ് കാവനൂർ, എസ്.ഡി.പി.ഐ എടവണ്ണപ്പാറ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി യു.കെ. അബ്ദുസ്സലാം, എസ്.ഡി.പി.ഐ വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് നവാസ് എളമരം, പോപ്പുലർ ഫ്രണ്ട് കൊണ്ടോട്ടി ഡിവിഷൻ പ്രസിഡൻറ് ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.