കള്ളുഷാപ്പ് പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം
text_fieldsവളാഞ്ചേരി: നഗരസഭയിലെ തിരൂർ റോഡിൽ ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച കള്ളുഷാപ്പ് പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
റെസിഡൻഷ്യൽ പെർമിറ്റുള്ള വീട്ടിൽ കള്ളുഷാപ്പ് ആരംഭിച്ചതിൽ പ്രദേശവാസികളും സാമൂഹിക പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു. തുടർന്ന് നഗരസഭ അധികൃതർ ഇടപെട്ട് പ്രവർത്തനം നിർത്തിവെച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വീണ്ടും ആരംഭിച്ചതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.
ഡോ. എൻ.എം. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സാജിത ടീച്ചർ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, ഐ.എം.എ പ്രസിഡൻറ് ഡോ. എൻ. മുഹമ്മദലി, പറശ്ശേരി അസൈനാർ, ഡോ. റിയാസ്, ഡോ. ദീപു, അഡ്വ. മുഹമ്മദ് റൗഫ്, ടി.കെ. ആബിദലി, ഇഖ്ബാൽ മാസ്റ്റർ, അഡ്വ. അഷറഫ് സുലൈമാൻ, വി.പി.എം. സാലിഹ് എന്നിവർ സംസാരിച്ചു. സലാം വളാഞ്ചേരി സ്വാഗതവും വെസ്റ്റേൺ പ്രഭാകരൻ നന്ദിയും പറഞ്ഞു.
ഷാപ്പിെൻറ പ്രവർത്തനം പൂർണമായും നിർത്തുന്നത് വരെ ജനകീയ പ്രക്ഷോഭവുമായും നിയമ നടപടികളുമായും മുന്നോട്ട് പോകുമെന്ന് സമരക്കാർ പറഞ്ഞു.
'മദ്യശാല വീണ്ടും തുറന്നത് ജനങ്ങളോടുള്ള വെല്ലുവിളി'
വളാഞ്ചേരി: സ്റ്റോപ് മെമ്മോ നൽകി അടച്ചുപൂട്ടിയ വളാഞ്ചേരിയിലെ അനധികൃത മദ്യശാല കഴിഞ്ഞ ദിവസം വീണ്ടും തുറന്നത് ജനങ്ങളോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. കെട്ടിടം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയ ഉടമക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.പി. സുബൈർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.