ഒാൺലൈൻ ഗ്രൂപ്പുകളിൽ അശ്ലീല വിഡിയോ; അന്വേഷണം ഇഴയുന്നു
text_fieldsമലപ്പുറം: പഠനത്തിെൻറ ഭാഗമായുള്ള ഒാൺലൈൻ ക്ലസുകളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്ത കേസുകളിൽ േലാക്കൽ പൊലീസും സൈബർസെല്ലും അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പറയുന്നവരേയോ പ്രചാരണം നടത്തിയവരെയോ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചൈൽഡ് വെൽഫയർ കമ്മിറ്റിയും ചൈൽഡ്ലൈനും ഇടപെട്ടിട്ടും പൊലീസ് ഇത്തരം കേസുകളിൽ അന്വേഷണം കാര്യമായെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. കുറ്റിപ്പുറം, വേങ്ങര, പരപ്പനങ്ങാടി എന്നീ പൊലീസ് സ്റ്റേഷനുകളുെട പരിധിയിലാണ് സമാന രീതിയിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അശ്ലീല പ്രചാരണത്തിനുപയോഗിച്ച ഒാൺലൈൻ ആപ്പുകളുടെ അധികൃതരോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്ന് സൈബർസെൽ പറയുന്നു. എന്നാൽ ഇതുവരെ ഇവരിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും സൈബർസെൽ പറഞ്ഞു. പോക്സോ കേസടക്കം ബാധകമായ സംഭവമായിട്ടും പൊലീസിെൻറ ഭാഗത്ത് നിന്നുള്ള മെല്ലെപ്പോക്കിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചൈൽഡ് വെൽെഫയർ കമ്മിറ്റി ബാലാവകാശ കമീഷനിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ജീവനക്കാരുെട കുറവും േജാലി ഭാരവും സൈബർസെല്ലിനെയും പൊലീസിനെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് ഉേദ്യാഗസ്ഥർ പറയുന്നത്. ചില കേസുകളിൽ വിദേശ നമ്പറുകളിൽ നിന്നായതിനാൽ അന്വേഷണത്തെ വൈകിപ്പിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം.ഒാൺലൈൻ ഗ്രൂപ്പുകളിൽ അശ്ലീല വിഡിയോ
വാട്സ്ആപ് വഴി അശ്ലീലം: അധ്യാപകർ പരാതി നൽകി
മലപ്പുറം: സ്കൂൾ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യുകയും ഇതിെൻറ സ്ക്രീൻ റെക്കോഡറെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപകർ പൊലീസിൽ പരാതി നൽകി. സ്ക്രീൻ റെക്കോഡറിൽ കാണുന്ന നമ്പറുകളിലേക്ക് നിരന്തരം വിളികളും അശ്ലീല സന്ദേശങ്ങളും വരുന്നുണ്ടെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും രണ്ട് അധ്യാപികമാർ ജില്ല പൊലീസ് മേധാവിക്കും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിലെ അംഗമാണ് ഏതാനും ദിവസം മുമ്പ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇത് കണ്ടയുടനെ അധ്യാപകർ രക്ഷിതാക്കളുടെ നമ്പറിൽ വിളിച്ച് ഡൗൺ ലോഡ് ചെയ്തവർ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
വിഡിയോ അയച്ച നമ്പറിലേക്ക് വിളിച്ചെങ്കിലും ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിച്ചത്. ഗ്രൂപ്പിലെ മറ്റൊരു അംഗം വിഡിയോയും തുടർന്ന് അധ്യാപികമാരും രക്ഷിതാക്കളുമിട്ട ശബ്ദ സന്ദേശങ്ങളുമടങ്ങിയ സ്ക്രീൻ റെക്കോഡറുണ്ടാക്കിയതോടെ ഇത് വ്യാപകമായി പ്രചരിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നമ്പർ സ്ക്രീൻ റെക്കോഡറിൽ കാണിക്കുന്നുണ്ട്. അറിയാത്ത പല നമ്പറുകളിൽ നിന്നും വിളിച്ചും നഗ്ന വിഡിയോകളും ചിത്രങ്ങളുമയച്ചും ശല്യം തുടർന്നതോടെ പല അധ്യാപികമാരും രക്ഷിതാക്കളും സിം കാർഡ് പോലും മാറ്റി. ഗ്രൂപ്പിലും നേരിട്ടും അശ്ലീല സന്ദേശങ്ങൾ അയച്ചവർക്കെതിരെയും സ്ക്രീൻ റെക്കോഡർ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി വേണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.