പോക്സോ കേസുകൾ വർധിക്കുന്നു; ശിക്ഷ ലഭിക്കാതെ പ്രതികൾ
text_fieldsമലപ്പുറം: സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുേമ്പാഴും 90 ശതമാനം കേസുകളിലും പ്രതികൾ ശിക്ഷക്ക് പുറത്ത്. സംസ്ഥാനത്ത് കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് സർക്കാർ പ്രാധാന്യം നൽകുന്നുവെന്ന് പറയുേമ്പാഴും പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ കുറവ്.
2018--2020 വരെയുള്ള കാലയളവിൽ ലഭ്യമായ വിവരം അനുസരിച്ച് 2157 കേസുകളിലാണ് വിചാരണ പൂർത്തിയായത്. ഇതിൽ 1775 പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. 2018-20 വരെ സംസ്ഥാനത്ത് 9808 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ടുവർഷത്തിനിടെ 382 പേർക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. തെളിവുകളുടെ അഭാവവും ഇര മൊഴി മാറ്റുന്നതും ഉൾപ്പെടെ ഇതിന് കാരണങ്ങളാകുന്നു. വിചാരണ ഘട്ടത്തിൽ സാക്ഷികൾ കൂറുമാറുന്നതാണ് പല കേസുകളും ദുർബലമാകാൻ കാരണം. പ്രതികൾ പലപ്പോഴും ബന്ധുക്കളോ അയൽവാസികളോ ആകുന്നതിനാൽ കേസ് ഒത്തുതീർപ്പാക്കാൻ സമ്മർദം വർധിക്കും. പോക്സോ കേസുകളിൽ കുറ്റവാളികൾ രക്ഷപ്പെടുന്നത് ഒഴിവാക്കാൻ സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രത്യേക കോടതികൾ സ്ഥാപിച്ചത്. കഴിഞ്ഞ വർഷം മാത്രം 17 പ്രത്യേക പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) കോടതികളാണ് തുറന്നത്.
കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളിൽ 4.4 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി ലോക്സഭയിൽ അറിയിച്ചിരുന്നു. ദേശീയതലത്തിൽ 11.87 ശതമാനമാണ്. 2015നും 2019നും ഇടക്കുള്ള ക്രൈം ബ്യൂറോ റെക്കോഡ് അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. 2018 മുതൽ 2020 ഒക്ടോബർ വരെ സംസ്ഥാനത്തെ വിവിധ കോടതികളിൽ വിചാരണ പൂർത്തിയായ കേസുകളുടെ എണ്ണവും പ്രതികെള വെറുതെ വിട്ട കേസുകളുടെ എണ്ണവും ചുവടെ.
2018-2020 കാലയളവിൽ വിചാരണ പൂർത്തിയായതും
വെറുതെ വിട്ട പ്രതികളുടെ എണ്ണവും
കോടതികൾ വിചാരണ പൂർത്തിയായത് വെറുതെ വിട്ടത്
ജില്ല കോടതി തലശ്ശേരി 99 68
സെഷൻ കോടതി, തൊടുപുഴ 46 16
സെഷൻ കോടതി, കോഴിക്കോട് 229 196
ജില്ല കോടതി കൊല്ലം 472 440
ജില്ല കോടതി പത്തനംതിട്ട 211 157
ജില്ല കോടതി മഞ്ചേരി 179 147
ജില്ല കോടതി പാലക്കാട് 296 250
ജില്ല കോടതി ആലപ്പുഴ 114 110
ജില്ല കോടതി കൽപ്പറ്റ 240 217
ജില്ല കോടതി കോട്ടയം 125 99
ജില്ല കോടതി കാസർകോട് 132 75
ജില്ല കോടതി തൃശൂർ 24 20
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.