യുവതിയുടെയും കുട്ടികളുടെയും മരണം; ശാസ്ത്രീയ പരിശോധന നടത്തി
text_fieldsഎടക്കര: പോത്തുകല്‍ ഞെട്ടിക്കുളം കുട്ടംകുളത്ത് മാതാവിനെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സയൻറിഫിക് വിഭാഗം വിശദ പരിശോധന നടത്തി. ജില്ല സയൻറിഫിക് ഓഫിസര്‍ ഡോ. ത്വയ്ബ കൊട്ടേക്കാടെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇവര്‍ വാടകക്ക് താമസിച്ചിരുന്ന വീട്ടിലും പരിസരത്തും പരിശോധന നടത്തിയത്.
മുന്‍വശത്ത് മാലിന്യമിടുന്ന കുഴിയില്‍നിന്ന് ഇവര്‍ കഴിച്ചതെന്ന് സംശയിക്കുന്ന പായസ അവശിഷ്ടത്തിെൻറ സാമ്പിളും മലിനജലം ഒഴുകിവരുന്നിടത്ത് നിന്നുള്ള സാമ്പിളും സംഘം ശേഖരിച്ചു. വീടിനുള്ളില്‍നിന്ന് രഹനയുടെ ആത്മഹത്യക്കുറിപ്പും അവർ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും കണ്ടെടുത്തു. ഇവ വിശദ പരിശോധന നടത്തും.
മരണകാരണം തൂങ്ങി മരണം തന്നെയാണെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് പറയുന്നു. എന്നാല്‍, വിഷാംശം അകത്തുചെന്നതായി സംശയമുണ്ട്. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരെൻറ ഭാര്യ രഹന, മക്കളായ ആദിത്യന്, അര്ജുന്, അഭിനവ് എന്നിവരെയാണ് കുട്ടംകുളത്തുള്ള വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോത്തുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥ്, എസ്.ഐ കെ. അബ്ബാസ്, സീനിയര്‍ സി.പി.ഒ സി.എ. മുജീബ് എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.