Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രാ​ണ​വാ​യു പ​ദ്ധ​തി:...

പ്രാ​ണ​വാ​യു പ​ദ്ധ​തി: പി​രി​വ്​​​​ വി​ക​സ​ന​ത്തോ​ട് നോ ​പ​റ​ഞ്ഞ് ജ​ന​പ്ര​തി​നി​ധി​ക​ൾ

text_fields
bookmark_border
പ്രാ​ണ​വാ​യു പ​ദ്ധ​തി: പി​രി​വ്​​​​ വി​ക​സ​ന​ത്തോ​ട്   നോ ​പ​റ​ഞ്ഞ് ജ​ന​പ്ര​തി​നി​ധി​ക​ൾ
cancel

മ​ല​പ്പു​റം: ജി​ല്ല​യു​ടെ സു​പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കെ​ല്ലാം ഉ​ദാ​ര​മ​ന​സ്​​ക​രാ​യ ജ​നം കൈ​യ​യ​ച്ച്​ സ​ഹാ​യി​ച്ച പാ​ര​മ്പ​ര്യ​മാ​ണ്​ മ​ല​പ്പു​റ​ത്തി​നു​ള്ള​ത്. നാ​ട്ടു​കാ​രി​റ​ങ്ങി വി​ജ​യി​പ്പി​ച്ചു​കൊ​ടു​ത്ത പ​ദ്ധ​തി​ക​ളു​ടെ നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ടി​വി​ടെ. ഏ​റ്റ​വും ഒ​ടു​വി​ൽ മ​ല​പ്പു​റ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കാ​ൻ ഉ​ദാ​ര​മ​ന​സ്​​ക​രി​ൽ​നി​ന്ന്​ സം​ഭാ​വ​ന ക്ഷ​ണി​ച്ച്​ ജി​ല്ല ക​ല​ക്​​ട​ർ അ​ക്കൗ​ണ്ട്​ തു​ട​ങ്ങി​യ​തി​നെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്​ പി​റ​കെ ​'പ്രാ​ണ​വാ​യു'​എ​ന്ന പേ​രി​ൽ ഇ​ത്​ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ നി​ല​പാ​ടി​െ​ന​തി​രെ എം.​എ​ൽ.​എ​മാ​രും രം​ഗ​ത്തു​വ​ന്നു. അ​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ:

എ​ല്ലാം ജ​നം ചെ​യ്യ​​ട്ടെ എ​ന്ന നി​ല​പാ​ട്​ ശ​രി​യ​ല്ല –പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

ഒ​രു​പാ​ട്​ കാ​ര്യ​ങ്ങ​ൾ ഒ​രു ത​ല​യും വാ​ലു​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ്​ പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​ന്നു​മ​ല്ല കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്. സ​ർ​ക്കാ​ർ ത​ന്നെ അ​തി​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​ക്ക​ണം. സ​ർ​ക്കാ​ർ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ മ​ന​സ്സി​ലാ​ക്കാം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ ​െച​യ്യേ​ണ്ട ഓ​രോ പ​ദ്ധ​തി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ ചെ​യ്യ​​ട്ടെ എ​ന്ന്​ പ​റ​യു​ന്ന നി​ല​പാ​ട്​ ശ​രി​യ​ല്ല.

ന​ല്ല മ​ന​സ്സി​നെ ചൂ​ഷ​ണം ചെ​യ്യു​ന്നു–കെ.​പി.​എ. മ​ജീ​ദ്

മ​ല​പ്പു​റ​ത്തു​ മാ​ത്രം ആ​ശു​പ​ത്രി വി​ക​സ​നം ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന​ത് തീ​ർ​ത്തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ന​ല്ല മ​ന​സ്സി​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​റിേ​ൻ​റ​ത്. കേ​ര​ള​ത്തി​ലെ എം.​എ​ൽ.​എ​മാ​രു​ടെ ഫ​ണ്ട് അ​ഞ്ച് കോ​ടി​യി​ൽ​നി​ന്ന് ഒ​രു കോ​ടി​യാ​ക്കി ചു​രു​ക്കി​യ​തെ​ല്ലാം കോ​വി​ഡി​നെ നേ​രി​ടാ​നും ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​നു​മാ​ണ്. വീ​ണ്ടും ജ​ന​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​ത്​ ചൂ​ഷ​ണ​മാ​ണ്. പ​ണ​പ്പി​രി​വ് നി​ർ​ത്തി സ​ർ​ക്കാ​ർ ചെ​ല​വി​ൽ മ​റ്റു ജി​ല്ല​ക​ളി​ലു​ള്ള​തു​പോ​ലെ മ​ല​പ്പു​റ​ത്തെ ആ​ശു​പ​ത്രി​ക​ളും ന​വീ​ക​രി​ക്ക​ണം.

പി​രി​വ്​ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ല –കെ.​ടി. ജ​ലീ​ൽ

ജി​ല്ല ക​ല​ക്ട​റോ​ട് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഫ​ണ്ട് ശേ​ഖ​രി​ച്ച് വി​ക​സ​നം ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ല. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ജി​ല്ല​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം വ​ഴി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം ശേ​ഖ​രി​ക്കു​ന്നെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് അ​സം​ബ​ന്ധ​മാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്വ​രൂ​പി​ക്കാ​ൻ ജി​ല്ല ക​ല​ക്ട​ർ ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ നേ​താ​വി​െൻറ വീ​ട്ടു​മു​റ്റ​ത്തും പോ​കേ​ണ്ട കാ​ര്യ​മി​ല്ല. അ​ങ്ങ​നെ പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​ദ്ദേ​ഹ​ത്തി​െൻറ സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മാ​കാ​നേ ത​ര​മു​ള്ളൂ.

നാ​ട്ടു​കാ​രോ​ട്​ കൈ ​നീ​ട്ടു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്ക​ണം –മ​ഞ്ഞ​ളാം​കു​ഴി അ​ലി

മ​ല​പ്പു​റ​ത്തെ ജ​ന​ങ്ങ​ൾ സ​ന്മ​ന​സ്സു​ള്ള​വ​രാ​ണ്. അ​പ​ര​െൻറ പ്ര​യാ​സ​ങ്ങ​ളി​ൽ​ ക​രു​ണ ചു​ര​ത്തു​ന്ന​വ​രാ​ണ്. ഈ ​മൃ​ദു​ല മ​ന​സ്സ്​ മു​ത​ലെ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ സ്​​കൂ​ളു​ക​ളി​ൽ ക​മ്പ്യൂ​ട്ട​ർ വാ​ങ്ങു​ന്ന​തി​ന്​ പോ​ലും പി​രി​വാ​ണ്. ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​താ​ണ്​ പൊ​തു​സ്വ​ഭാ​വം. അ​തി​െൻറ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ക​ല​ക്​​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 'പ്രാ​ണ​വാ​യു പ​ദ്ധ​തി'​എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പി​രി​വ്. സ​ർ​ക്കാ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പ​ക​രം നാ​ട്ടു​കാ​രോ​ട്​ കൈ ​നീ​ട്ടു​ക​യാ​ണ്​ ഭ​ര​ണ​കൂ​ടം ചെ​യ്യു​ന്ന​ത്.

ജ​ന​കീ​യ പി​ന്തു​ണ ചൂ​ഷ​ണം ചെ​യ്യ​രു​ത്​ – എ.​പി. അ​നി​ൽ​കു​മാ​ർ

പൊ​തു സം​രം​ഭ​ങ്ങ​ൾ​ക്ക​ട​ക്കം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന ജ​ന​കീ​യ പി​ന്തു​ണ​യും സ​ഹാ​യ​വും മ​ല​പ്പു​റം ജി​ല്ല​യു​ടെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. ജ​ന​സേ​വ​ന രം​ഗ​ത്തെ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ലാ​തെ വി​പു​ല​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കു​ക​ൾ. ജി​ല്ല​യു​ടെ ന​ല്ല മ​ന​സ്സി​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ല. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ആ​വ​ശ്യ​മാ​ണ്. ജ​ന​കീ​യ ക​മ്മി​റ്റി​ക​ൾ അ​ട​ക്കം മു​ന്നി​ട്ടി​റ​ങ്ങി​യാ​ണ് പ​ല പ​ദ്ധ​തി​ക​ളും പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളെ പി​ഴി​യാ​ൻ ശ്ര​മം–പി.​ ​ഉ​ബൈ​ദു​ല്ല

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന എ​ല്ലാ പ​ദ്ധ​തി​ക​ളു​മാ​യും ആ​ത്​​മാ​ർ​ഥ​മാ​യി സ​ഹ​ക​രി​ച്ച​വ​രാ​ണ് മ​ല​പ്പു​റ​ത്തു​ള്ള​വ​ർ. അ​വ​രു​ടെ സ​ന്മ​ന​സ്സി​നെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ച​ത് ഇ​തു​പോ​ലെ പ​ണം ശേ​ഖ​രി​ച്ചാ​ണ്. ഇ​പ്പോ​ൾ വീ​ണ്ടും പ്രാ​ണ​വാ​യു എ​ന്ന പേ​രി​ൽ ജ​ന​ങ്ങ​ളെ പി​ഴി​യാ​നാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു വ​ന്നി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​ന്ന പേ​രി​ലാ​ണ് എം.​എ​ൽ.​എ​മാ​രു​ടെ വി​ക​സ​ന ഫ​ണ്ട്‌ സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​ത്. ഈ ​ഫ​ണ്ട് അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

മ​ല​പ്പു​റ​ത്തു​​കാ​രു​ടേ​ത്​ നി​കു​തി​യ​ല്ലേ? –ടി.​വി. ഇ​ബ്രാ​ഹീം

മ​ല​പ്പു​റ​ത്തു​കാ​രും നി​കു​തി കൊ​ടു​ക്കു​ന്നു​ണ്ട്. അ​തു​പ​യോ​ഗി​ച്ചാ​ണ്​ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കേ​ണ്ട​ത്. മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം ഈ ​രീ​തി​യി​ലാ​ണ്​ വി​ക​സ​നം ന​ട​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത്​ മാ​ത്രം ജ​ന​ങ്ങ​ളു​ടെ പ​ണ​മു​പ​യോ​ഗി​ച്ച്​ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മ​ല​പ്പു​റ​ത്തു​കാ​ര​െൻറ നി​കു​തി​ക്ക്​ വി​ല​യി​ല്ലേ? മ​റ്റു​ള്ള​വ​ർ​ക്ക്​ കി​ട്ടു​ന്ന അ​വ​കാ​ശം ഇ​വി​ടെ​യു​ള്ള​വ​ർ​ക്കും ബാ​ധ​ക​മാ​ണ്. ആ​രോ​ഗ്യ രം​ഗ​ത്ത്​ വ​ള​രെ പി​ന്നി​ലാ​ണ്​ ജി​ല്ല. ​പ്ര​ത്യേ​ക പാ​ക്കേ​ജ്​ ന​ട​പ്പാ​ക്കി ഇ​ത്​ പ​രി​ഹ​രി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മ​റ്റു​മു​ണ്ടാ​വു​േ​മ്പാ​ൾ ജ​നം സ​ഹ​ക​രി​ക്കു​ന്ന​ത്​ വേ​റെ കാ​ര്യ​മാ​ണ്.

മ​ല​പ്പു​റ​ത്ത്​ പി​രി​വ്​; മ​റ്റി​ട​ങ്ങ​ളി​ൽ​ സ​ർ​ക്കാ​ർ ഫ​ണ്ട്​ –ആ​ബി​ദ്​ ഹു​സൈ​ൻ ത​ങ്ങ​ൾ

കേ​ര​ളം മ​ല​ബാ​റി​നെ​യും പ്ര​ത്യേ​കി​ച്ച് മ​ല​പ്പു​റ​ത്തേ​യും അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന​ത് നി​ത്യ സം​ഭ​വ​മാ​വു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​ലി​യ അ​വ​ഗ​ണ​ന​യാ​ണ്. സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളും അ​ൺ എ​യ്ഡ​ഡ് കോ​ള​ജു​ക​ളും കൂ​ടു​ത​ൽ മ​ല​പ്പു​റ​ത്ത്. കാ​ശ് കൊ​ടു​ത്ത് പ​ഠി​ക്ക​ണം കു​ട്ടി​ക​ൾ. ആ​ശു​പ​ത്രി ഉ​ണ്ടാ​ക്ക​ണ​മെ​ങ്കി​ൽ ന​മു​ക്കി​വി​ടെ നാ​ട്ടു​കാ​ർ പി​രി​വെ​ടു​ക്ക​ണം. മ​ല​പ്പു​റ​ത്ത് മാ​ത്രം പി​രി​വെ​ടു​ത്തും മ​റ്റു​ള്ളി​ട​ത്തൊ​ക്കെ സ​ർ​ക്കാ​റും. മ​റ്റു ജി​ല്ല​ക​ളി​ലൊ​ക്കെ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​ക​ളെ ശാ​ക്​​തീ​ക​രി​ക്കു​ന്നു. മ​ല​പ്പു​റ​ത്ത് നാ​ട്ടു​കാ​രു​ടെ കാ​ശു​കൊ​ണ്ട്. ഒ​രു എം.​എ​ൽ.​എ​യോ​ടും ​പ്രാ​ണ​വാ​യു പ​ദ്ധ​തി എ​ന്താ​ണെ​ന്ന്​ പ​റ​ഞ്ഞി​ട്ടി​ല്ല. ആ​രാ​ണ് ഇ​തി​െൻറ പി​ന്നി​ലെ​ന്നും അ​റി​യി​ല്ല.

ക​ല​ക്​​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്​ ആ​ര്​? –പി.​കെ. ബ​ഷീ​ർ

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ടും എം.​എ​ൽ.​എ​മാ​രു​ടെ ഫ​ണ്ടും ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സ​ർ​ക്കാ​ർ വ​ന്ന​തി​ന്​ ശേ​ഷം ഓ​േ​രാ എം.​എ​ൽ.​എ​മാ​രു​ടെ​യും ഫ​ണ്ടി​ൽ നി​ന്ന്​ നാ​ലു കോ​ടി രൂ​പ വേ​റെ​യും കൊ​ടു​ത്തു. ഇ​തെ​ല്ലാം കൂ​ടി വ​ലി​യൊ​രു തു​ക​യു​ണ്ട്. ഈ ​പ​ണ​മൊ​ക്കെ എ​വി​ടെ പോ​യി. സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​രി​വ്​ ന​ട​ത്താ​ൻ ക​ല​ക്​​ട​റെ ആ​രാ​ണ്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്​? ജ​ന​പ്ര​തി​നി​ധി​ക​ളോ​ട്​ ആ​രോ​ടെ​ങ്കി​ലും ഇ​ത്​ ച​ർ​ച്ച ചെ​യ്​​തി​രു​ന്നോ? എ​ല്ലാ ജി​ല്ല​ക​ളി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്​? മ​ല​പ്പു​റ​ത്തി​ന്​ മാ​ത്ര​മെ​ന്തി​നാ​ണ്​​ ഈ ​പി​രി​വ്.

ഉ​ദാ​ര​മ​ന​സ്​​ക​ത ദു​രു​പ​യോ​ഗം ചെ​യ്യ​രു​ത്​ –ന​ജീ​ബ് കാ​ന്ത​പു​രം

ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന്​ ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി അ​വ​സ​രോ​ചി​ത​മാ​യി​ല്ല. മ​റ്റു ജി​ല്ല​ക​ളി​ലൊ​ന്നും കാ​ണാ​ത്ത പ​ദ്ധ​തി മ​ല​പ്പു​റ​ത്ത് മാ​ത്രം ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന​സ്സി​ലാ​വു​ന്നി​ല്ല. ആ​രോ​ഗ്യ രം​ഗ​ത്തെ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ്​ എം.​എ​ല്‍.​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് സ​ര്‍ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ജ​ന​ങ്ങ​ള്‍ ത​ന്നെ പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്ന് പ​റ​യു​ന്ന​ത്​ വി​വേ​ച​ന​മാ​ണ്. ഈ ​നാ​ടി​െൻറ ഉ​ദാ​ര​മ​ന​സ്‌​ക​ത ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ ഭ​ര​ണ​കൂ​ടം ശ്ര​മി​ക്ക​രു​ത്.

മ​ല​പ്പു​റം പി​രി​വ്​ കേ​ന്ദ്ര​മാ​വു​ന്നു –അ​ഡ്വ. യു.​എ. ല​ത്തീ​ഫ്​

ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ലോ​ചി​ക്കാ​െ​ത ക​ല​ക്​​ട​ർ സ്വ​ന്തം നി​ല​യി​ൽ ന​ട​ത്തു​ന്ന പി​രി​വ്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മ​ല​പ്പു​റം സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള പി​രി​വ്​ കേ​ന്ദ്ര​മാ​യി മാ​റ്റു​ക​യാ​ണ്. നി​കു​തി പി​രി​ച്ചെ​ടു​ക്കു​ന്ന​ത്​ ഇ​വി​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ കൂ​ടി​യാ​വ​ണ​മ​ല്ലോ. എം.​എ​ൽ.​എ​മാ​രു​ടെ ആ​സ്​​തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന്​ നാ​ലു കോ​ടി​യാ​ണ്​ സ​ർ​ക്കാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക വി​ക​സ​നം ന​ട​ത്താ​ൻ ഫ​ണ്ടി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്​ ഇ​തു​മൂ​ലം ഉ​ണ്ടാ​വു​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളോ​ട്​ വീ​ണ്ടും പ​ണം ചോ​ദി​ക്കു​ന്ന​ത്​ ശ​രി​യ​ല്ല.

ഔ​ദാ​ര്യ ശീ​ല​ത്തെ ചൂ​ഷ​ണം​ ചെ​യ്യു​ന്നു–കു​റു​ക്കോ​ളി മൊ​യ്തീ​ൻ

ഭ​ര​ണ​കൂ​ട​ങ്ങ​ൾ മ​ല​പ്പു​റം ജി​ല്ല​യോ​ട് സാ​മ്പ​ത്തി​ക നീ​തി ഇ​ന്നു​വ​രെ പു​ല​ർ​ത്തി​യി​ട്ടി​ല്ല. ജി​ല്ല​യി​ലെ മ​ഹാ​മ​ന​സ്ക​രാ​യ ജ​ന​ങ്ങ​ളു​ടെ ഔ​ദാ​ര്യ ശീ​ല​ത്തെ സ​ർ​ക്കാ​ർ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​െൻറ സ​മ്പ​ത്തും സൗ​ക​ര്യ​വും അ​തി​െൻറ ആ​ളോ​ഹ​രി വി​ഹി​തം മ​റ്റു ജി​ല്ല​ക​ൾ​ക്കെ​ന്നെ പോ​ലെ മ​ല​പ്പു​റം ജി​ല്ല​ക്കും കി​ട്ടി​യേ തീ​രൂ. വ​രും​കാ​ല​ങ്ങ​ളി​ൽ അ​തി​നു​ള്ള ശ​ബ്​​ദം മു​ഴ​ങ്ങു​ക​ത​ന്നെ ചെ​യ്യും. ജി​ല്ല​യു​ടെ നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ ക​ക്ഷി, രാ​ഷ്​​ട്രീ​യ, മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ അ​ണി​നി​ര​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഇ​തു​വ​രെ കി​ട്ടി​യി​ല്ല –പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത്​ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്നു എ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യ ​പ്രാ​തി​നി​ധ്യം ജി​ല്ല​ക്ക്​ ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. എം.​എ​ൽ.​എ ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ ജി​ല്ല​യി​ൽ നി​ന്നു​ മാ​ത്രം സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​ത്​ 64 കോ​ടി രൂ​പ​യാ​ണ്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന വി​ക​സ​നം ന​ട​പ്പാ​ക്കാ​നാ​ണി​ത്​ ചെ​യ്​​ത​ത്. ഇ​തി​ന്​ പു​റ​മെ​യാ​ണി​പ്പോ​ൾ പി​രി​വ്​ ചോ​ദി​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്തി​െൻറ ന​ല്ല മ​ന​സ്സ്​​ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണി​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

സ​ർ​ക്കാ​റി​നൊ​പ്പം പൊ​തു​ജ​ന​വും കൈ​കോ​ർ​ക്ക​ണം –പി. ​ന​ന്ദ​കു​മാ​ർ

പ്രാ​ണ​വാ​യു പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണം ചി​ല​ർ ബോ​ധ​പൂ​ർ​വം ന​ട​ത്തു​ന്ന​താ​ണ്. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ൾ​ക്ക് ന​ൽ​കു​ന്ന തു​ല്യ പ്രാ​ധാ​ന്യം ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ മ​ല​പ്പു​റ​ത്തി​നും ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ലു​ള്ള​വ​രു​ടെ ല​ക്ഷ്യം വേ​റെ​യാ​ണ്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​റി​നോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളും കൈ​കോ​ർ​ക്കു​ക​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ​യും ചെ​യ്യു​ന്ന​ത്.

കോ​വി​ഡ്​ അ​വ​ലോ​ക​ന യോ​ഗ​ത്തിൽ ​'പ്രാണവായു'വിനെതിരെ രൂക്ഷ വിമർശനം

മ​ല​പ്പു​റം: കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം ക​ണ​ക്കി​ലെ​ടു​ത്ത്​ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം ആ​വി​ഷ്​​ക​രി​ച്ച പ്രാ​ണ​വാ​യു പ​ദ്ധ​തി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ. വി​മ​ർ​ശ​നം രൂ​ക്ഷ​മാ​യ​തോ​ടെ സ​ർ​ക്കാ​റി​െൻറ പ​ദ്ധ​തി​യ​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ കൈ​യൊ​ഴി​ഞ്ഞ്​ മ​ന്ത്രി. മ​ല​പ്പു​റ​ത്ത്​ മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹ്​​മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ്​ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ പ​ദ്ധ​തി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എം.​എ​ൽ.​എ​മാ​ർ രം​​ഗ​ത്തെ​ത്തി​യ​ത്.

യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ​മാ​രാ​യ പി. ​ഉ​ബൈ​ദു​ല്ല, പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, പി.​കെ. ബ​ഷീ​ർ, ടി.​വി. ഇ​ബ്രാ​ഹിം എ​ന്നി​വ​രാ​ണ്​ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ത്ത​ത്. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, യു.​എ. ല​ത്തീ​ഫ്, എ.​പി. അ​നി​ൽ​കു​മാ​ർ, ആ​ബി​ദ്​ ഹു​സൈ​ൻ ത​ങ്ങ​ൾ എ​ന്നി​വ​ർ ഒാ​ൺ​ലൈ​നാ​യും സം​ബ​ന്ധി​ച്ചു.

​ജി​ല്ല​യി​ലെ കോ​വി​ഡ്​ അ​വ​ലോ​ക​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക യോ​ഗ​മാ​യി​ട്ടും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​െൻറ മേ​ധാ​വി​യാ​യ ക​ല​ക്​​ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്​​ണ​ൻ യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നി​ല്ല. പ​ക​രം എ.​ഡി.​എം എ​ൻ. മെ​ഹ​റ​ലി​യാ​ണ്​ സം​ബ​ന്ധി​ച്ച​ത്. യോ​ഗ​ത്തി​ൽ പ​ദ്ധ​തി​ക്കെ​തി​രെ ജ​ന​പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​താ​യി പി. ​​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും അ​റി​യി​ക്കാ​തെ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​ത്.

നി​ല​വി​ൽ 16 എം.​എ​ൽ.​എ​മാ​രി​ൽ​നി​ന്നാ​യി എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന്​ നാ​ല്​ കോ​ടി വീ​തം 64 കോ​ടി സ​ർ​ക്കാ​ർ പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം സ്വ​ന്തം നി​ല​യി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. അ​തേ​സ​മ​യം, പ​ദ്ധ​തി സ​ർ​ക്കാ​റി​െൻറ അ​റി​വോ​ടെ​യ​ല്ല ന​ട​പ്പാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു​ മ​​ന്ത്രി​യു​ടെ മ​റു​പ​ടി. പ്രാ​ദേ​ശി​ക​മാ​യി ആ​വി​ഷ്​​ക​രി​ച്ച പ​ദ്ധ​തി​യാ​െ​ണ​ന്നും മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuramContribution development
News Summary - Prana Vayu Project: With Contribution development Representatives who say no
Next Story