പാഠം ഒന്ന് -ശുചിത്വം
text_fields‘മഴയൊരുക്കം’ കൊണ്ടോട്ടിയില്‍ ശുചീകരണം
കൊണ്ടോട്ടി: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തന ഭാഗമായി കൊണ്ടോട്ടിയില്‍ നഗരസഭ ആഭിമുഖ്യത്തില്‍ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടന്ന ശുചീകരണ യജ്ഞത്തിൽ നഗരസഭ കൗണ്‍സിലര്‍മാർ, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, വ്യാപാരികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. ‘മഴയൊരുക്കം’ തലക്കെട്ടില്‍ കൊണ്ടോട്ടി അങ്ങാടിയും മുസ് ലിയാരങ്ങാടി, നീറാട്, കരിപ്പൂര്‍ വിമാനത്താവള ജങ്ഷന് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പാതയോരങ്ങളും ഓടകളും വൃത്തിയാക്കി.
ഇതോടനുബന്ധിച്ച് വാര്‍ഡുതല ശുചീകരണം സംഘടിപ്പിച്ചിരുന്നു. വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണം വരും ദിവസങ്ങളില്‍ നടക്കും. ജൈവ, അജൈവ മാലിന്യം വേര്‍തിരിച്ചാണ് നീക്കുന്നത്. അധ്യയന വര്‍ഷാരംഭത്തിന് മുമ്പായി വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധനക്ക് വിധേയമാക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍ അധ്യക്ഷത വഹിച്ചു.
നീറാട്ട് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നിത സഹീറും മുസ് ലിയാരങ്ങാടിയില് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ. മുഹിയുദ്ദീന് അലിയും കരിപ്പൂര്‍ വിമാനത്താവള ജങ്ഷനില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സി. മിനിമോളും ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല കൊടവണ്ടി, കൗണ്‍സിലര്‍മാരായ കോട്ട ശിഹാബ്, കോട്ടയില്‍ വീരാന്‍കുട്ടി, കെ.പി. ഫിറോസ്, വി. അലി, പി.പി റഹ്മത്തുല്ല, താഹിറ ഹമീദ്, എം.ടി. സൗദാബി, ഷാഹിദ, മുനീറ, ഫാത്തിമ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ശാദി മുസ്തഫ, സെക്രട്ടറി ബെസ്റ്റ് മുസ്തഫ, നഗരസഭ സെക്രട്ടറി ഫിറോസ് ഖാന്, സി.സി.എം മന്‍സൂര്‍ കൊളക്കാട്ട്ചാലി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഞ്ചേരിയിൽ ആവേശത്തോടെ
മഞ്ചേരി: നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിന് തുടക്കമായി. മുനിസിപ്പൽതല ഉദ്ഘാടനം കുത്തുകല്ല് ജങ്ഷനിൽ ചെയർപേഴ്സൻ വി.എം. സുബൈദ നിർവഹിച്ചു. ‘ആവേശം -2024’ വാർഡുതല ശുചീകരണ യജ്ഞം എന്ന പേരിലാണ് 18 മുതൽ 31 വരെ 50 വാർഡുകളിലായി തീവ്രയജ്ഞം നടത്തുന്നത്. ‘ശുചിത്വം മഹത്വം’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനോടൊപ്പം വാർഡുകളിലെ പൊതു ഇടങ്ങൾ ശുചീകരിക്കുക, മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുക എന്നതുകൂടിയാണ് പദ്ധതി ലക്ഷ്യം. വരുംദിവസങ്ങളിൽ 50 വാർഡുകളിലും പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തുമെന്ന് ചെയർപേഴ്സൻ പറഞ്ഞു. സന്നദ്ധ പ്രവർത്തകർ, ക്ലബുകൾ, കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷൻ എന്നിവർ പങ്കാളികളാകും.
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ എൻ.എം. എൽസി, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, എൻ.കെ. ഉമ്മർ ഹാജി, എ.വി. സുലൈമാൻ, സി.പി. അബ്ദുൽ കരീം, മുജീബ് റഹ്മാൻ പരേറ്റ, ഷറീന ജവഹർ, മൂസാൻകുട്ടി, മുജീബ് റഹ്മാൻ വടക്കീടൻ, സുലൈഖ നൊട്ടിത്തൊടി, മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.ബി മുഹമ്മദലി, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സലീം, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപേഷ് തലക്കാട്ട്, സി. നസ്റുദ്ദീൻ, റിൽജു മോഹൻ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.