കസ്റ്റഡി പീഡന പരിശോധനയിൽ പൊലീസ് സാമീപ്യത്തിന് വിലക്ക്: വിജയിച്ചത് ഡോ. കെ. പ്രതിഭയുടെ നിയമപോരാട്ടം
text_fieldsമലപ്പുറം: കസ്റ്റഡി പീഡനങ്ങൾക്ക് ഇരയായവരെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് സമീപത്ത് നിൽക്കാൻ പാടില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയപ്പോൾ വിജയിച്ചത് ഡോ. കെ. പ്രതിഭയുടെ നിയമപോരാട്ടം. താനൂർ സ്വദേശിയും താനാളൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറുമാണ് ഇവർ. കസ്റ്റഡി പീഡനത്തിനിരയായവരെ പരിശോധിക്കുമ്പോൾ പൊലീസ് സ്വകാര്യത മാനിച്ച് അകലം പാലിക്കുകയോ മാറിനിൽക്കുകയോ വേണം, ഇരക്ക് ആവശ്യമായ ടെസ്റ്റുകൾ നടത്താൻ സമയം അനുവദിക്കണം, സ്പെഷാലിറ്റി ഡോക്ടർമാർ പരിശോധിച്ചാൽ അവരെതന്നെ റിപ്പോർട്ട് തയാറാക്കാൻ അനുവദിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് സമർപ്പിച്ചത്.
കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മുന്നോട്ടുവെച്ച നിർദേശങ്ങൾ മുഴുവനും വൈദ്യപരിശോധന മാർഗരേഖകളാക്കി പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. കെ. പ്രതിഭ സർക്കാറിനെയും കോടതിയെയും സമീപിച്ചിരുന്നു.
കേരള ഹൈകോടതി മുൻ ജഡ്ജിയും തമിഴ്നാട് ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസുമായ കെ. നാരായണക്കുറുപ്പിനെ നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമീഷനായി ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോർട്ട് നിയമസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. കസ്റ്റഡി പീഡനങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമാകുന്ന ഏതുപരിശോധനകൾ നടത്താനും ഡോക്ടർമാർക്ക് തടസ്സമില്ലെന്ന് വ്യക്തതയുള്ളതാണ് ഹൈകോടതി വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.