മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ക്ക് നിരോധനം
text_fieldsമലപ്പുറം: കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയതായി മലപ്പുറം ആര്.ടി.ഒ കെ. ജോഷി അറിയിച്ചു.
ജില്ലയിലെ ആര്.ടി ഓഫിസ്, സബ് ആര്.ടി ഓഫിസുകള്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍, ഫിറ്റ്നസ്, രജിസ്ട്രേഷന് പുതുക്കല്‍ തുടങ്ങിയ വാഹന പരിശോധനകളും 2021 ഏപ്രില്‍ 21 മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. സാമൂഹിക അകലവും ആരോഗ്യ ജാഗ്രതയും ഉറപ്പാക്കുന്നതിെൻറ ഭാഗമായിട്ടാണ് നടപടി. നിരോധനമുള്ള രണ്ടാഴ്ചത്തേക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് അവസരം നല്‍കും.
ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ ഈ കാലയളവില്‍ അനുവദിക്കൂവെന്നും മലപ്പുറം ആര്.ടി.ഒ പറഞ്ഞു. ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പകര്‍പ്പ് മോട്ടോര്‍ വാഹന വകുപ്പിെൻറ ഓഫിസുകള്‍ക്ക് പുറത്തുള്ള പെട്ടികളില്‍ നിക്ഷേപിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്തണം.
സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധന കാലയളവില്‍ ഫോണ്‍ വഴിയുള്ള അന്വേഷണങ്ങള്‍ക്ക് ഓഫിസുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ആര്.ടി ഓഫിസില്‍ നേരത്തെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ നേരിട്ടുള്ള കൗണ്ടര്‍ സേവനങ്ങളും അന്വേഷണങ്ങളും 14 ദിവസങ്ങളിലേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് -0483 2734924.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.