പ്രൈവറ്റ് -വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധം
text_fieldsമലപ്പുറം: കാലിക്കറ്റ്, കേരള, കണ്ണൂർ, എം.ജി സർവകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ/വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കുന്നതിനെതിരെ പാരലൽ കോളജ്, കോഓപറേറ്റിവ് കോളജ് അസോസിയേഷൻസ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ പ്രതിഷേധ ധർണകൾ നടന്നു.
ഓപൺ സർവകലാശാലയുടെ മറവിൽ ഇത്തരം കോഴ്സുകൾ നിർത്തലാക്കുന്നതോടെ മാർക്ക് കുറഞ്ഞതിെൻറ പേരിൽ റഗുലർ പ്രവേശനം കിട്ടാതെ പോകുന്ന കുട്ടികൾക്ക് മാതൃസർവകലാശാലകളിൽ ഇഷ്ടപ്പെട്ട കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാനും പാരലൽ കോളജുകൾ പോലുള്ള സ്ഥാപനങ്ങളിൽ പഠിച്ച് പരീക്ഷെയഴുതാനുമുള്ള അവസരം നഷ്ടമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാനതല പ്രതിഷേധ ഉദ്ഘാടനം മലപ്പുറത്ത് പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എ. പ്രഭാകരൻ നിർവഹിച്ചു.
ഓൾ കേരള കോഓപറേറ്റിവ് കോളജ് അസോസിയേഷൻ പ്രസിഡൻറ് എം. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പി.ടി. മൊയ്തീൻകുട്ടി സമരപ്രഖ്യാപനം നടത്തി. കെ. അഫ്സ, ടി.കെ ഉമ്മർ, പി. മുഹമ്മദലി, കെ. നിയാസ് വാഫി, മൂസ മുരിങ്ങേക്കൽ, കെ.പി. ഖാജ മുഹ്യുദ്ദീൻ എന്നിവർ സംസാരിച്ചു. പി. മഹ്സൂം സ്വാഗതവും പി. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.