പൊതുഗതാഗതം ഇനിയും പിന്നോട്ട്
text_fieldsമലപ്പുറം: കോവിഡ് കാലത്തിന് മുേമ്പ പ്രതിസന്ധിയിലായ പൊതുഗതാഗത മേഖലക്ക് കൂടുതൽ തിരിച്ചടിയായി പുതിയ നിയന്ത്രണങ്ങൾ. കഴിഞ്ഞ വർഷം ലോക്ഡൗണിനെത്തുടർന്ന് മാസങ്ങൾ നിശ്ചലാവസ്ഥയിലായ പൊതുഗതാഗതം ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചെങ്കിലും അടുത്ത കാലത്തൊന്നും പച്ചതൊടാത്ത സ്ഥിതിയായിരുന്നു.
നിരക്ക് വർധനയിൽ ചെറുതായെങ്കിലും ആശ്വാസം കണ്ടെത്തിയാണ് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസുകൾ വീണ്ടും തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബസുകളിൽ നിന്നുകൊണ്ട് യാത്ര ചെയ്യാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. രാത്രികാല കർഫ്യൂ കൂടി നിലവിൽവന്നതോടെ വൈകീേട്ടാടെ സർവിസ് അവസാനിപ്പിക്കുകയാണ് മിക്കവയും.
രാത്രികാല ദീർഘദൂര സർവിസുകൾ തുടരും
കോവിഡ് ലോക്ഡൗണിന് ശേഷം ജില്ലയിലെ നാല് കെ.എസ്.ആർ.ടി.സി ഡിപ്പോ/ സബ് ഡിപ്പോകളും 10ലധികം വീതം സർവിസുകൾ കുറച്ചാണ് അയക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് തുടർന്നു. അന്തർ സംസ്ഥാന സർവിസുകളൊന്നും പുനരാരംഭിച്ചില്ല. വരുമാന ലക്ഷ്യത്തിെൻറ ഏഴയലത്ത് പോലും എത്താനാവാതെയാണ് ഓരോ ദിവസവും സർവിസ് അവസാനിപ്പിക്കുന്നത്. ജില്ല ആസ്ഥാനത്തെ ഡിപ്പോ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പരിഷ്കാരങ്ങളിലൂടെ വരുമാന വർധനവിെൻറ പാതയിലേക്ക് മടങ്ങിവരവെയാണ് പുതിയ നിയന്ത്രണങ്ങൾ.
രാത്രികാല ദീർഘദൂര സർവിസുകളൊന്നും നിർത്തിവെക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം ഡിപ്പോയിൽ നിന്നും നിലമ്പൂർ സബ് ഡിപ്പോയിൽ നിന്നുമാണ് ഇപ്പോൾ ഈ സമയങ്ങളിൽ ദീർഘദൂര ബസുകളുള്ളത്.
പെരിന്തൽമണ്ണയിലൂടെ അന്തർ ജില്ല സർവിസുകൾ പലതും കടന്നുപോവുന്നുണ്ട്. മലപ്പുറത്തു നിന്ന് ഓപറേറ്റ് ചെയ്യുന്ന പാലക്കാട് -കോഴിക്കോട് സർവിസുകളിലാണ് ജില്ലയിൽ അൽപമെങ്കിലും ആളനക്കമുള്ളത്. എന്നാൽ, കർഫ്യൂ വന്നതോടെ രാത്രി പത്തോ പതിനഞ്ചോ പേരുമായാണ് യാത്ര. സർവിസുകളുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ഓർഡിനറി ബസുകൾ രാത്രി എട്ടോടെ അവസാനിപ്പിക്കും.
കൂപ്പുകുത്തി സ്വകാര്യ ബസ് മേഖല
ലോക്ഡൗൺ ഇളവുകളെത്തുടർന്ന് നിരക്ക് വർധനയോടെ സ്വകാര്യ ബസുകളും സർവിസ് പുനരാരംഭിച്ചപ്പോൾ തുടക്കത്തിൽ യാത്രക്കാർ നന്നേ കുറവായിരുന്നു. നല്ലൊരു വിഭാഗം ആളുകൾ സ്വന്തം വാഹനത്തിലേക്ക് മാറിയിട്ടുണ്ട്.
യാത്രക്കാർ കുറഞ്ഞതോടെ രാത്രികാല സർവിസുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. രാത്രിയിൽ ഓടിയിരുന്ന ഏതാനും സ്വകാര്യ ബസുകളും കർഫ്യൂ പശ്ചാത്തലത്തിൽ വൈകീേട്ടാടെ സർവിസ് നിർത്തുകയാണ്. സീറ്റിങ് കപ്പാസിറ്റിക്ക് പുറമെ നിന്നുകൊണ്ട് ആളുകൾക്ക് യാത്രചെയ്യാൻ കഴിയുന്നു എന്നതായിരുന്നു ചെറിയ ആശ്വാസം. അതും ഇല്ലാതായി.
ജില്ലയിൽ 1,200ഒാളം ബസുകളാണ് കോവിഡിനു മുമ്പ് സർവിസ് നടത്തിയിരുന്നത്. ഇതിൽ നല്ലൊരു ശതമാനവും ഇപ്പോൾ ഓടുന്നില്ല. നിലവിൽ 700ൽ താഴെ മാത്രമാണ് നിരത്തിലുള്ളത്. നേരത്തേ 12,000 -13,000 പ്രതിദിനം കലക്ഷനുണ്ടായിരുന്നത് ശരാശരി 7,000ത്തിലേക്ക് താഴ്ന്നു. 5000ത്തിനും താഴേക്കാണ് ഇപ്പോഴത്തെ പോക്ക്. നേരത്തേ, നാലുപേരാണ് ഒരു ബസിൽ ജോലി ചെയ്തിരുന്നത്. ചില ബസുകളിൽ കോവിഡിനു മുമ്പുതന്നെ ജീവനക്കാരെ കുറച്ചിരുന്നു.
ഇപ്പോൾ രണ്ടാക്കിയിട്ടുണ്ട് മിക്കവരും. ഇവർക്ക് കലക്ഷൻ ബത്തയുടെ അടിസ്ഥാനത്തിലായിരുന്നു വരുമാനമുണ്ടായിരുന്നത്. നേരത്തേ, ആയിരത്തിന് മുകളിൽ വാങ്ങിയവർക്ക് 700 -800ലേക്ക് ചുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.