'ഡിക്ഷനറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' പ്രകാശനം ചെയ്തു
text_fieldsഎസ്.ഐ.ഒ കേരള പ്രതിഷേധ പുസ്തകം ‘ഡിക്ഷനറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്’ മലപ്പുറം പ്രസ് ക്ലബിൽ പ്രകാശനം
ചെയ്യുന്നു
മലപ്പുറം: ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച് രക്തസാക്ഷി നിഘണ്ടുവിൽനിന്ന് വെട്ടിമാറ്റിയ മലബാർ സമരരക്തസാക്ഷികളുടെ പേരുകൾ ക്രോഡീകരിച്ച് എസ്.ഐ.ഒ കേരള തയാറാക്കിയ പ്രതിഷേധ പുസ്തകം 'ഡിക്ഷനറി ഓഫ് മാപ്പിള മാർട്ടിയേഴ്സ്' സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി പ്രകാശനം ചെയ്തു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ചെയർമാൻ അലവി കക്കാടൻ ഏറ്റുവാങ്ങി.
മലപ്പുറം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്വി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വി.പി. റഷാദ്, ജില്ല ജോ. സെക്രട്ടറി സഹൽബാസ് തുടങ്ങിയവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.