പുലാമന്തോൾ പാലം പുനരുദ്ധാരണത്തിന് തുടക്കം
text_fieldsപുലാമന്തോൾ: ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള മുറവിളിക്ക് പരിഹാരമാവുന്നു. നിലമ്പൂർ - പെരുമ്പിലാവ് സംസ്ഥാന പാതയിൽ പുലാമന്തോൾ കുന്തിപ്പുഴ പാലത്തിൽ നവീകരണ പ്രവർത്തികൾക്ക് ഞായറാഴ്ച തുടക്കം കുറിച്ചു. പാലത്തിന് മുകളിലെ തകർന്ന റോഡിന്റെ പുനർനിർമാണമാണ് നടത്തുന്നത്. ആദ്യ ഘട്ടമായി ടാറിങ് മെറ്റീരിയലുകൾ നീക്കം ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടാണ് പ്രവൃത്തി. ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ച് പരിശോധിക്കാൻ സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം.
റോഡ് പുനർനിർമാണവും മറ്റു അനുബന്ധ ജോലികളും ഉടൻ തുടങ്ങാൻ സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. അതിന്റെ നടപടിയെന്നോണം അടുത്തമാസം തുടക്കത്തിൽ ജോലികൾ തുടങ്ങാനിരിക്കുകയാണ്. പ്രവൃത്തി തുടങ്ങുന്ന സാഹചര്യത്തിൽ ഗതാഗതം പൂർണമായി നിരോധിക്കും. പട്ടാമ്പി-പെരിന്തൽമണ്ണ റൂട്ടിൽ ഒരുമാസത്തെ ഗതാഗതത്തിന് ബദൽ മാർഗം കണ്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.