കാർഷിക മേഖലക്ക് ഉണർവേകി പോത്തുപൂട്ട് മത്സരം
text_fieldsപുലാമന്തോൾ: കൃഷി മേഖലയിലെ പ്രവൃത്തികൾക്ക് പോത്തുപൂട്ട് മത്സര മേളയോടെ തുടക്കം. വളപുരം എം.കെ. അസീസ് ഹാജിയുടെ കണ്ടത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ 67 ജോടി പോത്തുകൾ മാറ്റുരച്ചു. തിങ്ങിനിറഞ്ഞ കാണികൾക്ക് ആവേശം പകർന്ന മത്സരം വൈകീട്ട് ആറു വരെ നീണ്ടു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ.കെ. മുസ്തഫ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയമു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസീസ് സ്വാഗതം പറഞ്ഞു.
ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ പി.കെ. കുഞ്ഞുട്ടി മൂർക്കനാടിെൻറ ഉടമസ്ഥതയിലുള്ള പോത്തുകൾ ഒന്നാംസ്ഥാനവും സി.എം. ബാവ ഹാജി പാറമ്മലങ്ങാടിയുടെ ഉടമസ്ഥതയിലുള്ള പോത്തുകൾ രണ്ടാംസ്ഥാനവും നെച്ചിക്കാടൻ ഇബ്രാഹിം തോട്ടപ്പായ മൂന്നും നാലും സ്ഥാനവും ജബൽ ഗ്രൂപ് ചീരട്ടാമല അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല കുട്ടിക്കന്നിനുള്ള പ്രത്യേക ട്രോഫി ഒടമല ഷെരീഫ്, മുഹമ്മദ് ഫൈസൽ ഒലിപ്പുഴ എന്നിവരുടെ ഉടമസ്ഥതയിലുള്ള പോത്തുകുട്ടികൾ നേടി. ഒന്നാം സ്ഥാനം നേടിയവർക്കുള്ള സമ്മാനദാനം പെരിന്തൽമണ്ണ കൃഷി അസി. ഡയറക്ടർ ശ്രീലേഖ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ വിശിഷ്ടാതിഥിയായിരുന്നു. സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.