ഗ്രീഷ്മക്ക് 'അക്ഷരവീട്' സമർപ്പണം ഇന്ന്
text_fieldsപുലാമന്തോൾ: ആയോധന കലയിൽ നിരവധി പുരസ്കാരം കരസ്ഥമാക്കിയ ഗ്രീഷ്മ ഗോപിക്ക് അംഗീകാരമായി നൽകുന്ന അക്ഷരവീടിെൻറ സമർപ്പണം ഞായറാഴ്ച നടക്കും. ഉച്ചക്ക് 12ന് ചെമ്മലശ്ശേരി സിൻഡിക്കേറ്റ് ഓഡിറ്റോറിയത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ കായികമന്ത്രി വി. അബ്ദുറഹ്മാൻ സമർപ്പണം നിർവഹിക്കും.
'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിക്കും. നജീബ് കാന്തപുരം എം.എൽ.എ ഗ്രീഷ്മയെ മെഡൽ അണിയിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ പൊന്നാട അണിയിക്കും. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ, സിനി ആർട്ടിസ്റ്റ് അനുമോൾ എന്നിവർ സ്നേഹാദരപ്രഭാഷണം നടത്തും. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി- എൻ.എം.സി ഗ്രൂപ്പും ചേർന്ന് അതിഥ്യം വഹിക്കുന്ന സാമൂഹിക സംരംഭമാണ് 'അക്ഷരവീട്'. സമൂഹത്തിലെ വിവിധ മേഖലയിൽ പ്രശസ്തരായവർക്ക് ആദരവായാണ് വീട് നൽകുന്നത്. 'ഫ' എന്ന അക്ഷരത്തിലുള്ള വീടാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 13ാം വാർഡ് ബാങ്ക് പടിയിൽ നിർമിച്ചത്.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ചന്ദ്രമോഹൻ, ജില്ല പഞ്ചായത്തംഗം എ.പി. സബാഹ്, ബ്ലോക്ക് പഞ്ചായത്തംഗം ഉമ്മുസൽമ പാലോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.പി. മുഹമ്മദ് ഹനീഫ, എൻ.പി. റാബിയ, 'മാധ്യമം' ജില്ല രക്ഷാധികാരി സലിം മമ്പാട്, പെയിൻ ആൻഡ് പാലിയേറ്റിവ് പുലാമന്തോൾ യൂനിറ്റ് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ എന്നിവർ സംബന്ധിക്കും. ആയോധനകലയായ വുഷുവും കളരിയും വേദിയിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.