വൃക്ക മാറ്റിവെക്കൽ: സുമനസ്സുകളുടെ സഹായം തേടി ജീവകാരുണ്യ പ്രവർത്തകൻ, 40 ലക്ഷം രൂപ ചെലവ് വരും
text_fieldsപുലാമന്തോൾ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്ക് തണലായിരുന്ന വ്യക്തി ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. പുലാമന്തോൾ വളപുരം കിഴക്കേക്കരയിലെ മഠത്തിൽ അബ്ദുവിെൻറ മകൻ അബ്ദുൽ മജീദ് (51) ആണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
വർഷങ്ങളായി വളപുരം ജനകീയ സമിതി എന്ന പേരിൽ വളപുരത്തും പരിസര പ്രദേശങ്ങളിലും നിരാലംബരായ കുടുംബങ്ങൾക്ക് സുമനസ്സുകളിൽനിന്ന് സഹായം സ്വീകരിച്ച് വീടുകൾ വെച്ചു നൽകിയും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുകയായിരുന്നു ഇദ്ദേഹം. 10 വർഷം മുമ്പ് അസുഖത്തെ തുടർന്ന് ഒരു വൃക്ക നീക്കംചെയ്തു. രണ്ടു മാസം മുമ്പാണ് രണ്ടാമത്തെ വൃക്കയും പ്രവർത്തനരഹിതമാവാൻ തുടങ്ങിയത്.
ഡയാലിസിസ് നടന്നുവരുന്നതിനിടെ രണ്ടു മാസം മുമ്പ് മാതാവ് മരിച്ചപ്പോർ അവർ ഉപയോഗിച്ചിരുന്ന ആഭരണങ്ങൾ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് ദാനം ചെയ്ത് മാതൃക കാട്ടിയിരുന്നു. അഞ്ചു വർഷമായി രോഗശയ്യയിലായ പിതാവും ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. ഇതിൽ രണ്ടു പെൺമക്കളും വിവാഹപ്രായം എത്തിനിൽക്കുന്നു. ഇദ്ദേഹത്തിെൻറ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ജനപ്രതിനിധികളും സംഘടന ഭാരവാഹികളും നാട്ടുകാരും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
ഡയാലിസിസ്, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ, അനന്തര ചെലവുകൾ എന്നിവക്കെല്ലാം കൂടി 40 ലക്ഷത്തിൽപരം രൂപ വേണ്ടിവരുമെന്നാണ് നിഗമനം. നജീബ് കാന്തപുരം എം.എൽ.എ മുഖ്യരക്ഷാധികാരിയും മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ, മുൻ പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ തുടങ്ങിയവർ രക്ഷാധികാരികളായും കമ്മിറ്റി രൂപവത്കരിച്ചു. കെ.ടി. ജമാൽ മാസ്റ്റർ (ചെയർ), പി. രാമചന്ദൻ, മഠത്തിൽ മൂസു ഹാജി (വൈ. ചെയർ), കെ.പി. അബൂബക്കർ (കൺ), സി. സുബ്രമണ്യൻ (അസി. കൺ), കെ.പി. ബഷീറുദ്ദീൻ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. പുലാമന്തോൾ എസ്.ബി.ഐയിൽ ജോയൻറ് അക്കൗണ്ട് തുറന്നു. നമ്പർ: 40319738245. IFSC: SBIN0070742. ഫോൺ: ചെയർമാൻ: 7559989946, കൺവീനർ: 9744498110.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.