ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളി; അധികൃതർ ഇടപെട്ടതോടെ നീക്കി
text_fieldsപുലാമന്തോൾ: കുരുവമ്പലം നീലുകാവിൽ കുളമ്പിലെ ജനവാസ കേന്ദ്രത്തിൽ ആശുപത്രി മാലിന്യം തള്ളിയതായി പരാതി. നീലുകാവിൽ സ്വദേശി പെരിങ്ങോടൻ പൂന്തോട്ടത്തിൽ സുൽഫിക്കറാണ് കൊളത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചുറ്റുപുറവും നിരവധിവീടുകളും കിണറുകളും കൃഷിയിടങ്ങളുമുണ്ട്.
അതേസമയം, സംഭവം വിവാദമായതോടെ പഞ്ചായത്തിെൻറയും ആരോഗ്യ വകുപ്പിെൻറയും ഇടപെടലിനെ തുടർന്ന് മാലിന്യം ബുധനാഴ്ച വൈകുന്നേരത്തോടെ നീക്കി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചും മാലിന്യ കിറ്റിലെ ക്യൂ ആർ കോഡ് നമ്പർ നോക്കിയുമാണ് സ്ഥാപനത്തെ കണ്ടെത്തുകയായിരുന്നു. പ്രവർത്തികൾക്ക് വാർഡ് മെമ്പർ എം.ടി. മുഹമ്മദലി, ഹെൽത്ത് ഇൻസ്പെക്ടർ ഹരിദാസ്, ജെ.എച്ച്.ഐ.എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.