മഴ: ഭീതിയുടെ തീരത്ത് ഒരു കുടുംബം
text_fieldsമലപ്പുറം: കനത്ത മഴ പെയ്ത് കുളിരിറങ്ങുേമ്പാൾ നെഞ്ചിനുള്ളിൽ കനലെരിയുകയാണ് മലപ്പുറം കാളമ്പാടി ആശാരിത്തൊടിയിലെ ഹൈദരാലിയുടെയും കുടുംബത്തിെൻറയും മനസ്സിൽ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പുഴയോട് ചേർന്ന് 10 മീറ്ററോളം ഉയർന്ന് നിൽക്കുന്ന ഇവരുെട വീടിെൻറ പിറകിലെ സ്ഥലം മണ്ണിടിഞ്ഞ് താഴ്ന്നു.
ഇനി ഏകദേശം രണ്ട് മീറ്റർ മാത്രം വ്യത്യാസത്തിലാണ് വീടും പുഴയും കിടക്കുന്നത്. സുരക്ഷ ഭിത്തി നിർമാണം പൂർത്തീകരിക്കാത്തതിനാൽ ഏത് നിമിഷവും മണ്ണിടിഞ്ഞ് വീട് പുഴയിലേക്ക് വീഴുെമന്ന അവസ്ഥയിലാണ്. തീരദേശ സംരക്ഷണ ഭിത്തി ഫണ്ട് ഉപയോഗിച്ച് കടലുണ്ടിപ്പുഴ തീരത്ത് നിർമിക്കുന്ന സുരക്ഷ ഭിത്തി നിർമാണം പൂർത്തിയാവാത്തതാണ് വീടിന് ഭീഷണിയായത്. 15 വർഷമായി ഹൈദരലിയും കുടുംബവും ഇവിടെ താമസിക്കുന്നുണ്ട്. ഇൗ കാലയളവിൽ മാത്രം ഇവിടെ അഞ്ച് മീറ്ററോളം ഇടിഞ്ഞു താഴ്ന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു.
കടലുണ്ടിപ്പുഴ തീരത്ത് 200 മീറ്റർ നീളത്തിലും 2.20 മീറ്റർ വീതിയിലും ഏഴ് മീറ്റർ ഉയരത്തിലും മണ്ണെടുത്ത് പ്രവൃത്തികൾ ആരംഭിച്ചിരുന്നു.
അടിത്തറയുടെ നിർമാണം പൂർത്തിയാക്കുന്നതിന് മുേമ്പ തന്നെ കാലവർഷം കനത്തതിനാൽ ജോലി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം പൂർത്തിയാവേണ്ട നിർമാണം തെരഞ്ഞെടുപ്പിെൻറ പേരിലും ഏറെ വൈകി. രണ്ടാഴ്ച മുമ്പ് പ്രാഥമിക ജോലികൾ തുടങ്ങിയിരുന്നെങ്കിലും ജലനിലരപ്പ് ഉയർന്നതിനാലും മറ്റു കാരണങ്ങൾ ചൂണ്ടിക്കാട്ടിയും നിർമാണം നിർത്തിവെച്ചിരുന്നു. എന്നാൽ അതിനു ശേഷം പെയ്ത ശക്തമായ മഴയിൽ ഒരു ഭാഗം പൂർണമായി മണ്ണിടിയുകയായിരുന്നു. 2018ലെ പ്രളയസമയത്താണ് ഇൗ ഭാഗത്ത് കൂടുതൽ മണ്ണിടിച്ചിലുണ്ടായത്. അതിനു ശേഷം നിരവധി തവണ പരാതി നൽകിയിരുന്നു. നേർത്ത മണ്ണായതിനാൽ ബാക്കിയുള്ള ഭാഗവും ഏത് സമയവും ഇടിഞ്ഞ് വീഴുമെന്ന ഭീതിയിലാണ് കുടുംബം.
അടിയന്തര നടപടി വേണമെന്നാവശ്യം
അടുത്ത മഴക്കു മുമ്പ് തന്നെ നിർമാണം തുടങ്ങി സംരക്ഷണം ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. അപകട ഭീഷണി തുടരുന്നതിനാൽ കുടുംബം ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വീട് അപകടാവസ്ഥയിലായത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അടിയന്തര നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാർഡ് കൗൺസിലർ ജംഷീന പറഞ്ഞു. മണ്ണിടിഞ്ഞ വീട് പി. ഉബൈദുല്ല എം.എൽ.എയും വില്ലേജ് ഒാഫിസറും സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.