മഴയിൽ മുങ്ങി മലപ്പുറം
text_fieldsമലപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ പലയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം മച്ചിങ്ങലില്‍ അരയാള്‍പ്പൊക്കത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞു.
മച്ചിങ്ങല്‍ ബൈപാസിലെ പാടശേഖരം നിറഞ്ഞു കവിഞ്ഞ് സമീപത്തുള്ള വാറങ്കോടിലെ സ്വകാര്യ ആശുപത്രി, ഇസ്ലാഹിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഡ്രൈവിങ് ടെസ്റ്റ് മൈതാനം, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വലിയവരമ്പ് ബൈപ്പാസിലും സമീപ പ്രദേശത്തും വെള്ളമുയര്‍ന്നു.
ആലത്തൂര്‍പ്പടിയില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വെള്ളം ഉയര്‍ന്ന് എം.എം.ഇ.ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എം.എം.ഇ.ടി.ടി.ടി.ഐ, മഅദിന്‍ അക്കാദമി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെല്ലാം വെള്ളം കയറി. വെള്ളക്കെട്ടില്‍ വാഹനം ഓഫായും, ബസ് സര്‍വിസുകള്‍ റദ്ദാക്കിയതിനാല്‍ വീട്ടിലേക്കെത്താന്‍ മാര്‍ഗമില്ലാതെ യാത്രക്കാര്‍ ദുരിതത്തിലായി. അര്‍ധരാത്രിയോടെ സ്തംഭിച്ച ഇവിടങ്ങളിലൂടെയുള്ള ഗതാഗതം രാവിലെയാണ് പുനഃസ്ഥാപിച്ചത്. ദേശീയപാതയില്‍നിന്നും ഉള്‍പ്രദേശങ്ങളിലേക്കുള്ള റോഡുകളും പാലങ്ങളും വെള്ളത്തില്‍ മുങ്ങി.
മേല്‍മുറി മച്ചിങ്ങല്‍, മുട്ടിപ്പടി കള്ളാടിമുക്ക്, ചെറുപറമ്പ്, വടക്കേപ്പുറം, നൂറേങ്ങല്‍മുക്ക്, ആലിക്കല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ഇവിടേക്കുള്ള പാലങ്ങളില്‍ അരയാള്പൊക്കത്തിലായിരുന്നു വെള്ളമുണ്ടായിരുന്നത്.
പ്രദേശവാസികള്‍ ദേശീയപാതയിലേക്കെത്തുന്നതിനും വാഹന സൗകര്യം ലഭിക്കുന്നതിനും പ്രയാസം നേരിട്ടു. പി.എസ്.സി പരീക്ഷ എഴുതുന്ന നിരവധി വിദ്യാര്‍ഥികളാണ് മറുകരയെത്താന്‍ സാധിക്കാത്തതിനാല്‍ പരീക്ഷയെഴുതാന്‍ സാധിക്കാതെ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.