മഴ: അടിയന്തര സാഹചര്യം നേരിടാന്‍ മലപ്പുറം ജില്ല സജ്ജം
text_fieldsമലപ്പുറം: ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ അറിയിച്ചു. മഴക്കെടുതിയെ നേരിടാന്‍ ജില്ലയില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അതത് സമയങ്ങളില്‍ നല്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ ജില്ലതലത്തിലും താലൂക്കുതലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ക്വാറി, മണല്‍ ഖനനം തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പിെൻറ ബോട്ട് അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ അഞ്ച് ക്യാമ്പുകള്‍ ആരംഭിച്ചെങ്കിലും നിലവില്‍ തിരൂര്‍ ശോഭപറമ്പ് ജി.യു.പി സ്കൂളില്‍ മാത്രമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഒരു കുടുംബത്തിലെ ഒരു പുരുഷനും ഒരു സ്ത്രീയും മൂന്ന് കുട്ടികളുമടക്കം ആറ് പേരാണ് ക്യാമ്പിലുള്ളതെന്നും കലക്ടര്‍ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.
കണ്ട്രോള് റൂം നമ്പറുകള്‍
ജില്ല ദുരന്തനിവാരണ കണ്ട്രോള് റൂം -1077,
0483 2736320, 9383464212
താലൂക്ക് കണ്ട്രോള് റൂം നമ്പറുകള്‍
പൊന്നാനി - 0494 2666038
തിരൂര്‍ - 0494 2422238
തിരൂരങ്ങാടി - 0494 2461055
ഏറനാട് - 0483 2766121
പെരിന്തല്‍മണ്ണ - 04933 227230
നിലമ്പൂര്‍ - 04931 221471
കൊണ്ടോട്ടി - 0483 2713311
പൊലീസ് - 1090, 0483 2739100
ഫയര്‍ ഫോഴ്സ് - 101, 0483 2734800
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.