തമിഴ്നാട്ടിലെ മഴ;വിലക്കയറ്റത്തില്‍ പൊള്ളി പച്ചക്കറി വിപണി
text_fieldsകൊണ്ടോട്ടി: തമിഴ്നാട്ടിലെ കനത്ത മഴ മലയാളിയുടെ ജീവിത ചെലവ് താളം തെറ്റിക്കുന്നു. മിക്ക ജില്ലകളിലും പച്ചക്കറികള്‍ക്ക് വിലക്കയറ്റവും ക്ഷാമവും രൂക്ഷമാണ്. നാടന്‍ വിഭവങ്ങളുടെ വരവും വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും നാമമാത്രമായതോടെ വന്‍ വിലയ്ക്ക് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാർ. തമിഴ്നാട്ടില്‍ മഴ കനത്തതോടെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാണ്.
കർണാടകയില്‍ നിന്നും പച്ചക്കറി വരുന്നുണ്ട്. ഓണക്കാലത്ത് ഉയര്‍ന്ന വില താഴുന്നില്ലെന്ന് വ്യാപാരികളും ഉപഭോക്താക്കളും പറയുന്നു. കിലോഗ്രാമിന് 50 രൂപ വിലയുണ്ടായിരുന്ന പയറിന് ഇപ്പോള്‍ 70ലധികമാണ്.
ബീന്‍സിന് 50ല്‍ നിന്ന് 70ലേക്ക് ഉയര്‍ന്നു. മുരിങ്ങക്കായ്ക്ക് 60 രൂപയായിരുന്നു ഓണക്കാലത്ത് വിലയെങ്കില്‍ ഇപ്പോള്‍ കിലോക്ക് ഇരട്ടിയിലധികമായി വർധിച്ചു. വഴുതനക്ക് 25 രൂപയില്‍ നിന്ന് 50 രൂപയായും അമരക്ക് 40ല്‍ നിന്ന് 50 രൂപയായും വര്‍ധിച്ചു. കോളിഫ്ലവറിനും കൈപ്പയ്ക്കും കാബേജിനും 20 രൂപയാണ് കൂടിയത്. വലിയ ഉള്ളിയുടെ വില 25 ൽല് നിന്ന് 35 രൂപയായും 40 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 80 രൂപയായും തക്കാളി കിലോഗ്രാമിന് 20 ൽ നിന്ന് 45 ആയും ചില്ലറ വിപണിയിൽ വര്‍ധിച്ചു. 20 രൂപയായിരുന്ന മത്തന്റെ വില 35 ആയും ചിരങ്ങ 20ല്‍ നിന്ന് 40 ആയും കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.