ഇംറാന്‍ മുഹമ്മദിെൻറ ചികിത്സക്ക് കൈത്താങ്ങാകാൻ മഹ്റൂഫിെൻറ സമൂസക്കച്ചവടം
text_fieldsരാമപുരം: എസ്.എം.എ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വെൻറിലേറ്ററിൽ മൂന്നു മാസമായി ചികിത്സയിൽ കഴിയുന്ന അങ്ങാടിപ്പുറം വലമ്പൂർ സ്വദേശിയായ ആറുമാസം പ്രായമായ ഇംറാന്‍ മുഹമ്മദിെൻറ ചികിത്സക്ക് കൈത്താങ്ങാകാൻ മഹ്റൂഫിെൻറ സമൂസക്കച്ചവടം.
ഒരു ദിവസത്തെ സമൂസക്കച്ചവട ലാഭമാണ് ഇതിന് മാറ്റിവെച്ചത്. ആരിഫ് -തസ്നി ദമ്പതികളുടെ മകനായ ഇംറാന്‍ മുഹമ്മദിെൻറ ചികിത്സക്ക് 18 കോടി രൂപ വിലവരുന്ന മരുന്നിന് തുക കണ്ടെത്താനാകാതെ കുടുംബം പ്രയാസപ്പെടുകയാണ്.
അത്തിപ്പറ്റ സ്വലാത്ത് മജ്ലിസ്, സി.എച്ച് സെൻറർ, പാലിയേറ്റിവ് െകയർ ക്ലിനിക്, പ്രളയം, മഹാമാരി, ചികിത്സ, വിവാഹം തുടങ്ങിയ സന്ദർഭങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങൾക്കായിട്ടാണ് സമൂസ വിറ്റു കിട്ടുന്ന തുകയുടെ ലാഭം നീക്കിവെക്കാറുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഒാരോ ഗ്രാമ ഇടവഴികളിലൂടെയും മഹ്റൂഫിെൻറ സ്കൂട്ടർ നന്മ മരങ്ങളുടെ തണൽ തേടി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.